Image

പി.സി.എന്‍.എ.കെ പെന്തക്കോസ്ത് മഹാസമ്മേളനത്തിന് ഇന്ന് തുടക്കം: റവ. ബഥേല്‍ ജോണ്‍സന്‍ ഉത്ഘാടനം നിര്‍വ്വഹിക്കും

നിബു വെള്ളവന്താനം (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍) Published on 05 July, 2018
പി.സി.എന്‍.എ.കെ  പെന്തക്കോസ്ത് മഹാസമ്മേളനത്തിന് ഇന്ന് തുടക്കം:  റവ. ബഥേല്‍ ജോണ്‍സന്‍ ഉത്ഘാടനം നിര്‍വ്വഹിക്കും
ബോസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത്  മഹാസമ്മേളനമായ പി.സി.എന്‍.എ.കെ 36. മത്  കോണ്‍ഫ്രന്‍സിന് ഇന്ന് ( 5 വ്യാഴാഴ്ച  ) തുടക്കമാകും. അമേരിക്കന്‍ സമയം വൈകിട്ട് 6ന് പാസ്റ്റര്‍ പി.വി.മാമ്മന്റെ സങ്കീര്‍ത്തനം വായനയോടെ ആരംഭിക്കുന്ന ആത്മീയ മഹാ സമ്മേളനം നാഷണല്‍ കണ്‍വീനര്‍ റവ. ബഥേല്‍ ജോണ്‍സണ്‍ ഉത്ഘാടനം ചെയ്യും. പാസ്റ്റര്‍ ജോര്‍ജ്.പി.ചാക്കോ അദ്ധ്യക്ഷത വഹിക്കും. ലോക്കല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോണ്‍സന്‍ സാമുവേല്‍ സ്വാഗതം ആശംസിക്കും. അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സുവിശേഷ സമ്മേളനമാണ് പി.സി.എന്‍.എ.കെ  പ്രാരംഭ ദിനത്തില്‍ ആരാധന ശുശ്രൂഷ നയിക്കുവാന്‍ എത്തുന്നത്  പ്രമുഖ വര്‍ഷിപ്പ് ബാന്‍ഡായ യേശുവ സംഗീത ഗ്രൂപ്പാണ്. ഡോ. ബ്ലെസന്‍ മേമനയുടെ നേത്യത്വത്തിലുള്ള നാഷണല്‍ മ്യൂസിക് ക്വയര്‍ എല്ലാ ദിവസവും ആത്മീയ ഗാന ശുശ്രൂഷകള്‍ നിര്‍വ്വഹിക്കും.

കോണ്‍ഫ്രന്‍സില്‍ വന്ന് പങ്കെടുക്കുന്ന വിശ്വാസികള്‍ ആത്മീയ ഉന്നതി പ്രാപിക്കുകയും,കൂട്ടായ്മകളും സൗഹൃദങ്ങളും ബലപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ  ആയിരങ്ങള്‍ പങ്കെടുക്കുന്ന കോണ്‍ഫ്രന്‍സിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.മലങ്കരയുടെ മണ്ണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത പിതാക്കന്മാര്‍ ത്യാഗമനോഭാവത്തോടെ നട്ടുവളര്‍ത്തിയ പി.സി.എന്‍.എ.കെ എന്ന കൂട്ടായ്മ മൂന്നര പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു. 

അയ്യായിരത്തിലേറെ വിശ്വാസികളും ശുശ്രൂഷകന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോണ്‍ഫ്രന്‍സില്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.. 
സത്യ ദൈവത്തെ ആരാധിക്കുവാനും ബദ്ധങ്ങള്‍ പുതുക്കുവാനും കൂട്ടായ്മ ആചരിക്കുവാനും അപ്പം നുറുക്കുവാനും ഈ അവസരങ്ങള്‍ വിശ്വാസ സമൂഹം പരമാവധി പ്രയോജനപെടുത്തുന്നു. 

' അങ്ങയുടെ രാജ്യം വരേണമേ ' എന്നുള്ളതാണ് കോണ്‍ഫ്രന്‍സിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയം. അസമധാനം നിറഞ്ഞ ഈ ലോകത്ത് ദൈവരാജ്യത്തിന്റെ സന്തോഷ പരിപൂര്‍ണ്ണതയും, നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വര്‍ഗ്ഗീയ അനുഭവവും ഓരോ ഹൃദയങ്ങളിലും പകരപ്പെടണം എന്നുള്ള ചിന്തയോടെ കുടിയാണ്  ചിന്താവിഷയം തിരഞ്ഞെടുത്തത്. 


ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനവുമുള്ള റവ.ഡോ.സാമുവേല്‍ റോഡ്ട്രിഗര്‍സ് , ദക്ഷിണേന്ത്യയില്‍ ഏറെ സ്വാധീനമുള്ള സുവിശേഷ പ്രവര്‍ത്തകന്‍ ബ്രദര്‍. മോഹന്‍.സി.ലാസറസ്സ് എന്നിവര്‍ ആദ്യ ദിനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.

അമേരിക്കന്‍ ഭൂപ്രകൃതിയുടെ വശ്യസൗന്ദര്യത്തിന്റെ അനന്തമായ കാഴ്ചകളെ പ്രതിഫലിപ്പിക്കുന്ന ബോസ്റ്റണ്‍ പട്ടണത്തില്‍ വെച്ചാണ്  36മത് കോണ്‍ഫ്രന്‍സ് നടത്തുന്നത്. അമേരിക്കന്‍ ചരിത്രത്തോടൊപ്പം െ്രെകസ്തവ ചരിത്രത്തിലും ഏറെ പ്രാധാന്യമുള്ള പുരാതന പട്ടണങ്ങളില്‍ ഒന്നാണ് ബോസ്റ്റണ്‍ പട്ടണം. ന്യുയോര്‍ക്കില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ സമ്മേളന സ്ഥലമായ സ്പ്രിങ്ങ് ഫീല്‍ഡ് മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ എത്താം. ലോകോത്തര നിലവാരമുള്ള കോണ്‍ഫ്രന്‍സ് സെന്ററും വിശാലമായ കാര്‍പാര്‍ക്കിംഗ് സൗകര്യവുമാണ് ഇവിടെ ഉള്ളത്.

കുഞ്ഞുമനസുകളില്‍ ആഴത്തില്‍ ദൈവസ്‌നേഹം വിതറുന്നതിന് പ്രഗത്ഭരായ ദൈവദാസന്മാരുടെ നേതൃത്വത്തില്‍ ചില്‍ഡ്രന്‍സ്‌പ്രോ ഗ്രാമുകളും, സിമ്പോസിയം, കൗണ്‍സലിംഗ്, മിഷന്‍ ചലഞ്ച്, സംഗീത ശുശ്രൂഷ, ബൈബിള്‍ ക്ലാസുകള്‍, ഹിന്ദി സര്‍വ്വീസ്, അഡല്‍റ്റ്, യൂത്ത് , ലേഡീസ് തുടങ്ങി ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേക സെക്ഷനുകളും , റ്റേഴ്‌സ് ഫോറം സെമിനാറും തുടങ്ങി ഒട്ടനവധി പരിപാടികളാണ് ചതുര്‍ദിനങ്ങളില്‍ നടത്തപ്പെടുക. സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവമക്കള്‍ ഒന്നാണെന്ന് വിളിച്ചോതുന്ന സംയുക്ത  ആരാധനയോടും ഭക്തി നിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയോടും കൂടി 8 ന് ഞായറാഴ്ച സമ്മേളനം സമാപിക്കും.  

ഏല്‍പ്പിച്ച ദൗത്യം പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കുവാനായി നാഷണല്‍ കണ്‍വീനര്‍ റവ. ബഥേല്‍ ജോണ്‍സണ്‍, നാഷണല്‍ സെക്രട്ടറി ബ്രദര്‍ വെസ്‌ളി മാത്യു, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ബാബുക്കുട്ടി ജോര്‍ജ്, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ബ്രദര്‍ ഷോണി തോമസ്, നാഷണല്‍ വുമണ്‍സ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആശ ഡാനിയേല്‍,  കോണ്‍ഫ്രന്‍സ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഡോ. തോമസ് ഇടിക്കുള, മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം
തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള നാഷണല്‍  ലോക്കല്‍ കമ്മറ്റികള്‍ പ്രാര്‍ത്ഥനയോടെ  കോണ്‍ഫ്രന്‍സിന്റെ വിജയത്തിനായി  പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.


വാര്‍ത്ത തയ്യാറാക്കിയത്: 
നിബു വെള്ളവന്താനം (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

പി.സി.എന്‍.എ.കെ  പെന്തക്കോസ്ത് മഹാസമ്മേളനത്തിന് ഇന്ന് തുടക്കം:  റവ. ബഥേല്‍ ജോണ്‍സന്‍ ഉത്ഘാടനം നിര്‍വ്വഹിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക