Image

സര്‍ഗ്ഗസന്ധ്യാ 2018- താരനിശ സ്റ്റാറ്റന്‍ ഐലഡില്‍

സണ്ണി കോന്നീയൂര്‍ Published on 05 July, 2018
സര്‍ഗ്ഗസന്ധ്യാ 2018- താരനിശ സ്റ്റാറ്റന്‍ ഐലഡില്‍
മലയാള സിനിമയില്‍ 1962-82 കാലഘട്ടത്തില്‍ 400 ലേറെ സിനിമയില്‍ ഏറ്റവും കൂടുതല്‍ കാലം നായികയായി അഭിനയിച്ച് ലോകറിക്കാര്‍ഡ് നേടിയ മുന്‍ ചലച്ചിത്ര ദേശീയ അവാര്‍ഡ് ജേതാവ് പ്രശസ്ത നടി ഷീലയും, കോളേജ് പ്രൊഫസറായി ജീവിതം ആരംഭിച്ച് അഭിനേതാവ്, തിരക്കഥാകൃത്ത്, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ പ്രശസ്ത നടന്‍ ജഗദീഷും നേതൃത്വം നല്‍കുന്ന ഒരു പറ്റം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന താരനിശ.

സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 8ന് വൈകുന്നേരം 5 മണിക്ക് ന്യൂഡോര്‍പ്പ് ഹൈസ്‌ക്കൂളില്‍.
465-ന്യൂഡോര്‍പ്പ് ലെയിന്‍, സ്റ്റാറ്റന്‍ ഐലന്റ് ന്യൂയോര്‍ക്ക്-10306.
നിരവധി കലാപ്രകടനങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് കാഴ്ചവെച്ച ത്രിവേണി മൂവീസാണ് ഈ പരിപാടിയുടെ സംഘാടകര്‍.

ടിക്കറ്റ് ഉദ്ഘാടനം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ.പൗലോസ് ആദായി കോര്‍എപ്പിസ്‌ക്കോപ്പ, ഇടവകകാംഗം ജോര്‍ജ് പീറ്ററിന് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചലച്ചിത്ര സീരിയല്‍ താരവും അവാര്‍ഡ് ജേതാവുമായ സുരഭിലക്ഷ്മി, എം.ഐ.ടി. മൂസ്സാ, മറിമായം എന്നീ സീരിയലുകളിലെ ഏവര്‍ക്കും പ്രിയങ്കരനായ വിനോദ് കോവൂര്‍, പ്രമുഖ നായിക നീതു, കാര്യം നിസ്സാരം എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെ പ്രശസ്തരായ അനീഷ് രവി, അനുജോസ്, പ്രമുഖ ഗായികയും, ചലച്ചിത്രതാരവും, അവതാരികയുമായ രഞ്ജിനി ജോസ്, ഗായകന്‍ സുനില്‍കുമാറും ഈ ദൃശ്യവേദിയില്‍ അണിഞ്ഞൊരുങ്ങുന്നു. ഏവരേയും സ്വാഗതം ചെയ്യുന്നു. പ്രവേശനം പാസ്സുമൂലം.
കൂടുതല്‍ വിവരങ്ങള്‍ക്ക്-ഫാ.പൗലോസ് ആദായി, വികാരി-718-648-8172, ഡോ.സ്‌കറിയാ ഉമ്മന്‍ സെക്രട്ടറി-908-875-3563, ജേക്കബ് മാത്യു-ട്രഷറര്‍-917-772-2102, ജോജി മാത്യു-ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍-347-308-3096, സണ്ണി കോന്നിയൂര്‍-കോര്‍ഡിനേറ്റര്‍-917-514-1396.

സര്‍ഗ്ഗസന്ധ്യാ 2018- താരനിശ സ്റ്റാറ്റന്‍ ഐലഡില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക