Image

അമേരിക്കയിലും കേരളത്തിലും വിജയക്കൊടി നാട്ടി ഫൊക്കാന: ജോര്‍ജി വര്‍ഗീസ്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 05 July, 2018
അമേരിക്കയിലും കേരളത്തിലും വിജയക്കൊടി നാട്ടി ഫൊക്കാന: ജോര്‍ജി വര്‍ഗീസ്
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ  ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ജൂലൈ 5മുതല്‍ 8 വരെ ഫിലഡല്ഫിയയില്‍ നടക്കുമ്പോള്‍ ഫൊക്കാന ട്രസ്റ്റിബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. അമേരിക്കന്‍ മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന ഫൊക്കാനയുടെ പതിനെട്ടാമത് കണ്‍വന്‍ഷന് തുടക്കം കുറിക്കുമ്പോള്‍  അനേകം വര്‍ണ്ണങ്ങളെ ഒരു ചിറകില്‍ ഒതുക്കുന്ന കൂട്ടായ്മ എന്ന നിലയിലും സാംസ്‌കാരികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച സംഘടന എന്ന നിലയിലും ഫൊക്കാന ഒന്നാം സ്ഥാനത്തു തന്നെയാണ് നില്‍ക്കുന്നതെന്ന് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് പറഞ്ഞു. 'അമേരിക്കന്‍ മലയാളികളുടെ കരുത്തുറ്റ പ്രസ്ഥാനമായ ഫൊക്കാന അതിന്റെ ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിക്കാതെ, പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താതെ മുന്നോട്ടു പോയതിനാലാണ് ഈ സ്ഥാനത്തു എത്തിച്ചേരാന്‍ സാധിച്ചത്.' ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഫൊക്കാനയുടെ വിജയപ്രവര്‍ത്തങ്ങളില്‍ സന്തോഷമുണ്ട് .ഏറ്റെടുത്ത എല്ലാ പദ്ധതികളും വിജയകരമായി പൂര്‍ത്തിയാക്കി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ഒരു ഏകീകരണ സ്വഭാവം കൊണ്ടുവന്നു. റീജിണറുകള്‍ ശക്തമാക്കുവാന്‍ പരിപാടികള്‍ ആവിഷ്‌കരിച്ചു.പുതു കമ്മിറ്റിയിലേക്ക് വിവിധ റീജിയനുകളില്‍ നിന്ന് യുവജനതെ ഉള്‍പ്പെട നിരവധി പുതുമുഖങ്ങളെ കൊണ്ടുവരുവാന്‍ ട്രസ്റ്റി ബോര്‍ഡിന് സാധിച്ചു. 

ഫൊക്കാനയുടെ ബൈലോയില്‍ മാറ്റങ്ങള്‍ വരുത്തി പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സുതാര്യമാക്കി. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുന്ന പദ്ധതി കൊണ്ടുവന്നതോടെ ഫൊക്കാന പേരുകൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ആരാധിക്കപ്പെടുന്ന സംഘടനയായി മാറി. കേരളത്തില്‍ ഏതാണ്ട് 6 ഓളം വീടുകള്‍ പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ചു നല്‍കി. പേരിനും പ്രശസ്തിക്കും വേണ്ടി വീട് നിര്‍മ്മിച്ചു കൊടുക്കുന്നവര്‍ പലരും ചടങ്ങ് നടത്തുക എന്ന ലക്ഷ്യത്തോടെ ആധുനിക സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത വീടുകളായിരിക്കും നിര്‍മ്മിച്ചു നല്‍കുക. ഇത്തരക്കാര്‍ക്ക് തിരിച്ചടി നല്‍കി വീട് നിര്‍മ്മിച്ചു കൊടുക്കുകയാണ് ഫൊക്കാന ചെയ്തത് . നിര്‍മ്മിച്ച വീടുകള്‍ എല്ലാതരത്തിലുമുള്ള സൗകര്യങ്ങളോട് കൂടിയതാണെന്നു ഉറപ്പുവരുത്താനും ഫൊക്കാന  മറന്നില്ല.

ഫൊക്കാന അതിന്റെ പ്രവര്‍ത്തനങ്ങളില്‍ കാണിച്ച സത്യസന്ധതയും ആത്മാര്‍ത്ഥതയും തന്നെയാണ് ഈ സംഘടനക്ക് ലഭിച്ച വിജയത്തിന്റെ രഹസ്യം. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഇന്ന് ഫൊക്കാനക്കുള്ള സ്വാധീനവും അംഗീകാരവും ഒന്ന് വേറെ തന്നെയാണ്. ആലപ്പുഴയില്‍ നടത്തിയ കണ്‍വെന്‍ഷന്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ ഭാഷക്കൊരു ഡോളര്‍ തുടങ്ങീ പരിപാടികള്‍ ഈ സ്വാധീനത്തെ വിളിച്ചു പറയുന്നവയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിനു മൂല്യമേറിയ സംഭാവന നല്‍കിയ പരിപാടിയാണ് ഭാഷക്കൊരു ഡോളര്‍. തിരുവനന്തപുരത്തു വെച്ച് നടന്ന ഈ പരിപാടി കേരളം കണ്ട ഏറ്റവും മികച്ച ഭാഷാപരിപാടിയാണെന്നതില്‍ സംശയമില്ല. ഫൊക്കാനയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ഈ ചടങ്ങ് മലയാളികള്‍  സ്വീകരിച്ചു. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജവും ശക്തിയും നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുണ്ടെന്ന് ജോര്‍ജി വര്‍ഗീസ് പറഞ്ഞു.

അമേരിക്കയിലും കേരളത്തിലും വിജയക്കൊടി നാട്ടി ഫൊക്കാന: ജോര്‍ജി വര്‍ഗീസ്
Join WhatsApp News
mohan karottu 2018-07-05 12:42:11
Baseless article. Trustee board is biased. How they admitted "Namam and their candidates? No principle. violatoion of constitution.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക