Image

നിപ വൈറസ് പ്രതിരോധം: കേരളാ മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും അമേരിക്കയുടെ സ്വീകരണം

അനില്‍ പെണ്ണുക്കര Published on 05 July, 2018
നിപ വൈറസ് പ്രതിരോധം: കേരളാ മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും   അമേരിക്കയുടെ സ്വീകരണം
അടുത്ത കാലത്തായി കേരളത്തില്‍ കണ്ടുവന്ന മാരകമായ നിപ വൈറസ് സംസ്ഥാനത്തു ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വളരെ വലുതായിരുന്നു. കേരളത്തിലെ മുക്കിലും മൂലയിലും നിപ വൈറസിന്റെ കടന്നാക്രമണം കൊണ്ടു നിരവധി പേര് മരണപ്പെട്ടു. ജനങ്ങളെ ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വൈറസിന് പ്രതിരോധമരുന്നുകള്‍ കണ്ടെത്താനാകാതെ കേരളം വലഞ്ഞു. നിപ വൈറസിന്റെ ഉറവിടം തേടി നടന്നെങ്കിലും പ്രയോജനമുണ്ടായില്ല. പിന്നീട് ഈ വൈറസിനെ പ്രതിരോധിച്ചു ജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം മുന്നോട്ടുപോയത്.

കേരളത്തിന്റെ ഈ പ്രതിരോധപ്രവര്‍ത്തനങ്ങളെ അനുമോദിച്ചു കൊണ്ട് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് കേരള മുഖ്യമന്ത്രിക്ക് ജൂലൈ 6 ന്‌സ്വീകരണം നല്‍കുന്നു. ഇതിനായി  മുഖ്യമന്ത്രിയും,ആരോഗ്യമന്ത്രിയും ഇന്ന് യാത്ര തിരിച്ചു. ഈ സ്വീകരണപരിപാടി കേരളത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വലിയ അംഗീകാരം തന്നെയാണ്.ചിലര്‍ നിപ വൈറസിനെ ഭയന്ന് ചിന്നിച്ചിതറി ഓടിയെങ്കിലും മറ്റുചിലരുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ മനസിലെ പേടി ഇല്ലാതാക്കി. അങ്ങനെ കേരളം ഒറ്റക്കെട്ടായി നിന്ന് ഈ രോഗത്തെ പ്രതിരോധിച്ചു. തങ്ങളുടെ ജീവന്‍ പോലും പണയം വെച്ചുള്ള കേരളീയരുടെ പ്രതിരോധത്തിന് മുന്നില്‍ നമിക്കാതെ വയ്യ. 

 അമേരിക്കയിലെ ആദ്യത്തെ വൈറോളജി സെന്റര്‍ ആണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി. ഒരുപക്ഷെ ബേസിക് സയന്‍സും എപിഡെമിയോളജിയും ക്ലിനിക്കല്‍ റിസര്‍ച്ചും കൂടിച്ചേര്‍ന്ന ലോകത്തിലെ തന്നെ ആദ്യത്തെ സെന്ററും ഇത് തന്നെയാണ്. അപകടകാരികളായ അനേകം വൈറസുകളെ കണ്ടെത്തുകയും അവക്കുള്ള പ്രതിരോധമരുന്നുകള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ഈ സ്ഥാപനം ലോകത്തിന്റെ മുന്നില്‍ ഒന്നാമനായതിനു പിന്നില്‍ വലിയ അധ്വാനം തന്നെയാണുള്ളത്. എയ്ഡ്‌സ് രോഗത്തിന് കാരണമായ ഒകഢ ക്കുള്ള പ്രതിരോധവാക്‌സിന്‍ കണ്ടെത്തിക്കൊണ്ട് രംഗത്തെത്തിയ ഇവര്‍ കേരളത്തിന്റെ മാതൃക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നതില്‍ കേരളത്തിന് അഭിമാനിക്കാം.

ഡോക്ടര്‍ എം വി പിള്ളയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഒരു വൈറോളജി ഇന്‍സ്റ്റിറ്റിയുട്ട് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ ആണ് മുഖ്യമന്ത്രിയുടെയും, ആരോഗ്യമന്ത്രിയുടെയും ബാള്‍ട്ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ട് സന്ദര്‍ശനം.

നിപ വൈറസ് പ്രതിരോധം: കേരളാ മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും   അമേരിക്കയുടെ സ്വീകരണം
Join WhatsApp News
Vayanakkaran 2018-07-05 12:38:39
These people are elected to stay and perform their duties in Kerala. This is just waste of tax payers money. The doctors and Nurses and health professionals are to be awarded not these people. Fokana do not encourage them.
George Neduvelil, Florida 2018-07-05 22:59:28

  

  Years ago, there was a proposal to establish a research lab in Kerala, with the help of the Baltimore virology institute. The proposal was rejected by the then leftist government. And now-------?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക