Image

സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ മുകളില്‍ നിന്ന് ചാടുമെന്ന് ഭീഷണി

Published on 05 July, 2018
സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ മുകളില്‍ നിന്ന് ചാടുമെന്ന് ഭീഷണി

ന്യൂയോര്‍ക്ക്: കുടിയേറ്റ നയത്തില്‍ പ്രതിഷേധിച്ച് യുവതി സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ മുകളില്‍ നിന്ന് ചാടുമെന്ന് ഭീഷണി മുഴക്കി.

കോംഗോയില്‍ നിന്ന് കുടിയേറിയ തെരേസെ ഒകൗമൗ (44) ആണ് പ്രതിമയുടെ കാലിന്റെ ഭാഗത്ത് നിലയുറപ്പിച്ച് ഭീഷണി മുഴക്കിയത്. ഇവര്‍ റൈസ് ആന്‍ഡ് റെസിസ്റ്റ് എന്ന സംഘടനയില്‍ അംഗമാണെന്നാണ് കരുതുന്നത്.

മൂന്നുമണിക്കൂറിനുശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് താഴെയിറക്കി കസ്റ്റഡിയിലെടുത്തു. എന്നാല്‍ യുവതിയുടെ ഈ പ്രതിഷേധം സംഘടനയുടെ അറിവോടെയല്ലെന്ന് റൈസ് ആന്‍ഡ് റെസിസ്റ്റിന്റെ നേതാവ് മാര്‍ട്ടിന്‍ ജോസഫ് ക്വിന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക