Image

അറസ്റ്റ്‌ തടയാനാകില്ല'; എഡിജിപിയുടെ മകള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന്‌ ഹൈക്കോടതി

Published on 05 July, 2018
അറസ്റ്റ്‌ തടയാനാകില്ല'; എഡിജിപിയുടെ മകള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന്‌ ഹൈക്കോടതി

എഡിജിപി സുദേഷ്‌ കുമാറിന്റെ മകളുടെ അറസ്റ്റ്‌ തടയാനാകില്ലെന്ന്‌ ഹൈക്കോടത്‌. പൊലീസ്‌ െ്രെഡവറെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റ്‌ തടയണമെന്നാവശ്യപ്പെട്ട്‌ സുദേഷ്‌ കുമാറിന്റെ മകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതിയുടെ പരമാര്‍ശം. കൂടാതെ എഡിജിപിയുടെ മകള്‍ക്കു പ്രത്യേക പരിഗണന നല്‍കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസ്‌ വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഇവര്‍ കോടതിയെ സമീപിച്ചത്‌. തനിക്കെതിരായ ഗവാസ്‌കറിന്റെ പരാതിയില്‍ മ്യൂസിയം പൊലീസെടുത്ത കേസ്‌ റദ്ദാക്കണമെന്നവശ്യപ്പെട്ടാണ്‌ ഹരജി. തനിക്കെതിരെയുള്ളത്‌ വ്യാജ പരാതിയാണന്ന്‌ ഹരജിയില്‍ പറയുന്നു.

പൊലീസ്‌ െ്രെഡവര്‍ ഗവാസ്‌കറുടെ അറസ്റ്റ്‌ കഴിഞ്ഞ ദിവസം ഹൈകോടതി തടഞ്ഞിരുന്നു. കേസ്‌ ഈ മാസം 19നു പരിഗണിക്കും. ഫോണ്‍ രേഖകളുടെ റിപ്പോര്‍ട്ട്‌ ലഭിച്ചുവെന്നും രണ്ടു പേരും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഡ്യൂട്ടിയിലുള്ള പൊലീസ്‌ ഉദ്യോഗസ്ഥന്റെ കഴുത്തിന്‌ ഇടിച്ചത്‌ സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ വധശ്രമത്തിന്‌ കേസ്‌ എടുക്കില്ലേയെന്ന്‌ കോടതി ചോദിച്ചു.

എ.ഡി.ജി.പിയുടെ മകളുടെ മൊഴിയും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക