Image

ഡോ.സുധീര്‍ പാരീഖിന് നൈറ്റ്ഹുഡ് ബഹുമതി സമ്മാനിച്ചു

Published on 27 March, 2012
ഡോ.സുധീര്‍ പാരീഖിന് നൈറ്റ്ഹുഡ് ബഹുമതി സമ്മാനിച്ചു
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ഫിസിഷ്യനും പ്രസാധകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഡോ.സുധീര്‍ പാരീഖിന് എക്യുമെനിക്കില്‍ ഹോസ്പിറ്റാലര്‍ ഓര്‍ഡര്‍ ഓഫ് ദ് നൈറ്റ്‌സ് മാള്‍ട്ടയുടെ നൈറ്റ്ഹുഡ് ബഹുമതി സമ്മാനിച്ചു. 17ന് ഫിലാഡല്‍ഫിയയിലെ ലാ സാളെ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങിലാണ് ബഹുമതി സമ്മാനിച്ചത്. പാരീഖിന്റെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ ആദരിച്ചാണ് ബഹുമതി നല്‍കുന്നത്. പാരീഖിന്റെ പ്രവര്‍ത്തനങ്ങളാണ് പാവങ്ങള്‍ക്കായി അനാഥാലയങ്ങളും സ്കൂളുകളും പരിശീലന പദ്ധതികളും, വൈദ്യസഹായ പദ്ധതികളും ഏര്‍പ്പെടുത്താന്‍ എക്യുമെനിക്കില്‍ ഓര്‍ഡറിന് പ്രചോദനമായത്. അമേരിക്കയിലെ മൂന്നു പതിറ്റാണ്ടു നീണ്ട സാമൂഹികസേവനത്തിനിടെ നിരവധി പുരസ്കാരങ്ങളാണ് പാരീഖിനെ തേടിയെത്തിയത്. ഇന്ത്യന്‍ സര്‍ക്കാര്‍ പത്മശ്രി, പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരങ്ങള്‍ നല്‍കി പാരീഖിനെ ആദരിച്ചിട്ടുണ്ട്.
ഡോ.സുധീര്‍ പാരീഖിന് നൈറ്റ്ഹുഡ് ബഹുമതി സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക