Image

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാഹനം വഴി തെറ്റി കിലോമീറ്ററുകളോളം അലഞ്ഞു

Published on 05 July, 2018
കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാഹനം വഴി തെറ്റി കിലോമീറ്ററുകളോളം അലഞ്ഞു
വയനാട്ടില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാഹനം വഴി തെറ്റി കിലോമീറ്ററുകളോളം അലഞ്ഞു. മാവോവാദി ഭീഷണിയെത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടിനെ വിന്യസിച്ചിരുന്ന വനപ്രദേശത്താണ് മന്ത്രിയുടെ വാഹനം വഴിതെറ്റി എത്തിയത്.
ബുധനാഴ്ച്ച കല്പറ്റയിലെ വയനാട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത ശേഷം കുറുവാ ദ്വീപിലേക്ക് പോകുകയായിരുന്നു മന്ത്രി കണ്ണന്താനം. ജില്ലാ ടൂറിസം വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള യാത്രക്കിടെ വാഹനത്തിന് വഴിതെറ്റുകയായിരുന്നു.
വഴി പിശകിപ്പോയെന്നും മനസ്സിലാക്കിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അകമ്ബടിപോയ പൊലീസ് വാഹനം ഇതൊന്നും കാര്യമാക്കിയതേയില്ല. കിലോമീറ്ററുകള്‍ സഞ്ചരിച്ചശേഷമാണ് അബദ്ധം മനസ്സിലാക്കിയ അകമ്ബടി വാഹനം തിരിച്ച ലക്ഷ്യം കണ്ടത്.
ഉച്ചയ്ക്ക് 12.30ഓടെ കല്പറ്റയില്‍ നിന്ന് പുറപ്പെട്ട വാഹനം പനമരംകൊയിലേരിപയ്യമ്ബള്ളി വഴി പാല്‍വെളിച്ചത്തായിരുന്നു എത്തേണ്ടത്. എന്നാല്‍, വാഹനം പനമരത്തുനിന്ന് പുഞ്ചവയല്‍ നീര്‍വാരം വഴി പുല്പള്ളി വനമേഖലയിലാണെത്തിയത്.
വാഹനം വഴിതെറ്റിയതുകാരണം അരമണിക്കൂറോളം വൈകിയാണ് കുറുവാ ദ്വീപിലെ പരിപാടി ആരംഭിച്ചത്. പൊലീസുകാര്‍ വഴി തെറ്റിച്ചതുകൊണ്ടാണ് പരിപാടിക്കെത്താന്‍ വൈകിയതെന്ന മന്ത്രിയുടെ തുറന്നുപറച്ചില്‍ കൂടിയായതോടെ ഗുരുതരസുരക്ഷാവീഴ്ച്ചയെന്ന ആരോപണവും ശക്തമായിക്കഴിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക