Image

ചങ്ങനാശേരിയിലെ ദമ്പതികളുടെ ആത്മഹത്യ; ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Published on 05 July, 2018
ചങ്ങനാശേരിയിലെ ദമ്പതികളുടെ ആത്മഹത്യ; ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
കോട്ടയം:  ചങ്ങനാശേരിയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ശരീരത്തില്‍ മര്‍ദ്ദമമേറ്റതിന്റെ പാടുകളില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പോലീസ് മര്‍ദ്ദനം ആത്മഹത്യാ പ്രേരണയായെന്ന ആരോപണങ്ങള്‍ തള്ളുന്നതാണ് ഇന്‍ക്വസ്റ്റിലെ വിവരങ്ങള്‍. അതേസമയം സംഭവത്തില്‍ വ്യക്തത വരണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. 

പോലീസിനെതിരെയും സിപിഎം കൗണ്‍സിലര്‍ സജികുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് രേഷ്മ എഴുതിയതായി കരുതുന്ന ആത്മഹത്യാ കുറിപ്പിലുള്ളത്. കത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്: സ്വര്‍ണം മോഷ്ടിച്ചെന്ന് പോലീസ് മര്‍ദിച്ച് എഴുതി വാങ്ങുകയായിരുന്നു. ആത്മഹത്യയ്ക്കു കാരണം ചങ്ങനാശ്ശേരി നഗരസഭാ സി പി എം കൗണ്‍സിലര്‍ സജികുമാറാണ്. 

വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് സജികുമാര്‍ തന്നെയാണ് സ്വര്‍ണം വിറ്റത്. 100 ഗ്രാം സ്വര്‍ണം മാത്രമേ തങ്ങളുടെ ഭാഗത്തുനിന്ന് നഷ്ടപ്പെട്ടിട്ടുള്ളു. എന്നാല്‍ 400 ഗ്രാം സ്വര്‍ണം എടുത്തുവെന്ന് പോലീസ് മര്‍ദിച്ച് മൊഴിയെടുക്കുകയായിരുന്നു. അതിനാലാണ് ആത്മഹത്യയിലേക്ക് പോകുന്നതെന്നും കുറിപ്പില്‍ പറയുന്നു.  യു ഡി എഫും ബി ജെ പിയും ഇന്ന് ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക