Image

കുട്ടികളുടെ ഭക്ഷണം മുടക്കി സാമൂഹ്യവിരുദ്ധര്‍ സ്‌കൂള്‍ അടുക്കള തകര്‍ത്തു; പ്രാവിനെ കൊന്ന് കറിവച്ചുകഴിച്ചു

Published on 05 July, 2018
കുട്ടികളുടെ ഭക്ഷണം മുടക്കി സാമൂഹ്യവിരുദ്ധര്‍ സ്‌കൂള്‍ അടുക്കള തകര്‍ത്തു; പ്രാവിനെ കൊന്ന് കറിവച്ചുകഴിച്ചു

കോഴിക്കോട്: വെള്ളയില്‍ ഗവണ്‍മെന്റ് ഫിഷറീസ് യൂ.പി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ഭക്ഷണം മുടക്കി സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. സ്‌കൂള്‍ അടുക്കളയിലെ സാധനങ്ങളും അടുപ്പുകളും നശിപ്പിച്ചു. അരിയും പാകം ചെയ്യാനുള്ള മറ്റുഭക്ഷണ സാധനങ്ങളും നിലത്തിട്ട് ഉപയോഗശൂന്യമാക്കി.

അതിക്രമിച്ച് കയറിയവര്‍ പ്രാവിന്റെതെന്നു തോന്നിപ്പിക്കുന്ന പക്ഷിയുടെ മാംസം അടുക്കളയില്‍ വച്ചു പാകം ചെയ്യ്തിട്ടുണ്ട്. മാംസത്തിന്റെ അവശിഷ്ടങ്ങളും അടുക്കളയിലുണ്ട്. ഒരുമാസത്തേയ്ക്കു കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ച കലവറയിലാണു സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാട്ടം നടത്തിയത്. ഇതോടെ സ്‌കൂളില്‍ നിന്നു പ്രഭാത ഭക്ഷണം കഴിക്കാമെന്നു കരുതിയെത്തിയ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക