Image

ആനന്ദ് ടിവി ഫിലിം അവാര്‍ഡ്‌സ് 2018

Published on 05 July, 2018
ആനന്ദ് ടിവി ഫിലിം അവാര്‍ഡ്‌സ് 2018
താരസാന്നിധ്യംകൊണ്ട് സമ്പന്നമായ മൂന്നാമത് ആനന്ദ് ടിവി ഫിലിം അവാര്‍ഡ് 2018 യു.കെയിലെ ബെര്‍മിംഗ്ഹാമില്‍ വച്ചു നടന്നു.

മോഹന്‍ലാല്‍ മികച്ച നടനായും പാര്‍വ്വതി തിരുവോത്ത് മികച്ച നടിയായും, ബിജു മേനോന്‍, മിയ എന്നിവര്‍ ജനപ്രിയ താരങ്ങളായും, മികച്ച ചിത്രമായി "തൊണ്ടിമുതലും ദൃക്‌സാക്ഷിയും' തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ദിലീഷ് പോത്തന്‍, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, ധര്‍മ്മജന്‍, രമേഷ് പിഷാരടി, വിജയ് യേശുദാസ്, സിതാര തുടങ്ങിയവര്‍ വിവിധ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ഈ അവാര്‍ഡ് നിശയില്‍ വച്ചു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ 'ബിഗ് ബോസി'ന്റെ മ്യൂസിക് ലോഞ്ച് ശ്രീ മോഹന്‍ലാല്‍ നിര്‍വഹിച്ചു.

കൂടാതെ മിയ, അനുശ്രീ, അര്‍ച്ചന, ആര്യ എന്നിവരുടെ നൃത്തവിസ്മയങ്ങളും, വിജയ് യേശുദാസ്, സിതാര, മോഹന്‍ലാല്‍, ബിജു മോനോന്‍, സ്റ്റീഫന്‍ ദേവസി തുടങ്ങിയവരുടെ സംഗീതവിരുന്നും, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, ധര്‍മ്മജന്‍, പാഷാണം ഷാജി, ആര്യ, അര്‍ച്ചന എന്നിവരുടെ കോമഡി സ്കിറ്റുകളും സദസിനെ ഇളക്കിമറിച്ചു.

അവാര്‍ഡ് നിശ ജൂലൈ 29, ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും.
ആനന്ദ് ടിവി ഫിലിം അവാര്‍ഡ്‌സ് 2018
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക