Image

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

Published on 05 July, 2018
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
ഇടുക്കി വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ അധ്യാപിക ഷീല അരുള്‍ റാണിയെയാണ് അന്വേഷണ വിധേയമായി ഡിഡിഇ സസ്‌പെന്‍ഡ് ചെയ്തത്.
ഗൃഹപാഠം ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ അധ്യാപിക മര്‍ദിച്ചത്. കുട്ടിയുടെ ശരീരത്തില്‍ വടികൊണ്ട് തല്ലിയ നിരവധി പാടുകള്‍ കാണുകയും വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തതോടെയാണ് മാതാപിതാക്കള്‍ വിവരം തിരക്കിയത്. കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി വിവരം പ്രധാന അധ്യാപകനെ അറിയിച്ചു. പ്രധാന അധ്യാപകന്‍ അധ്യാപികയെ വിളിച്ചു വരുത്തി സംസാരിക്കുകയും മാതാപിതാക്കളോട് മാപ്പ് പറയുകയും ചെയ്തു. മാതാപിതാക്കള്‍ പിന്നീട് ചൈല്‍ഡ് ലൈനും പരാതി നല്‍കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക