Image

നഴ്‌സുമാരെ വീണ്ടും മാടിവിളിച്ച് ജര്‍മന്‍ സര്‍ക്കാര്‍

Published on 05 July, 2018
നഴ്‌സുമാരെ വീണ്ടും മാടിവിളിച്ച് ജര്‍മന്‍ സര്‍ക്കാര്‍

ബര്‍ലിന്‍: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 50,000 വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാന്‍ മാധ്യമങ്ങളെ അറിയിച്ചു. ജര്‍മന്‍ തൊഴില്‍ വിദേശകാര്യ വകുപ്പിന്റെ സഹകരണത്തോടെ ആയിരിക്കും റിക്രൂ്‌മെന്റ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ 35,000 തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്നും മുന്‍കാലങ്ങളിലെ അപേക്ഷിച്ച് ജര്‍മനിയില്‍ നഴ്‌സുമാരുടെ തൊഴില്‍ സാധ്യതകള്‍ ഏറിവരികയാണെന്നും മന്ത്രി പറഞ്ഞു. 

കഴിഞ്ഞ ജനുവരിയില്‍ വിദേശ നസ്‌ഴുമാര്‍ക്കായി ജര്‍മനി വാതില്‍ തുറന്നതിന്റെ അടിസ്ഥാനത്തില്‍ ഒട്ടനവധി മലയാളികള്‍ ജര്‍മനിയില്‍ നഴ്‌സിംഗ് ജോലിക്കായി എത്തിയിട്ടുണ്ട്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും ഇത്തവണ കൂടുതല്‍ മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ മേഖലയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. 2019 ജനുവരി മുതല്‍ ശന്പള വര്‍ധനവിലും മറ്റാനുകൂല്യങ്ങളിലും മാറ്റമുണ്ടാകുമെന്നും മന്ത്രി ജെന്‍സ് സ്ഫാന്‍ പറഞ്ഞു. 

നഴ്‌സിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജര്‍മന്‍ ഭാഷാ ലെവല്‍ ബി ടു പാസായവര്‍ക്ക് ജര്‍മനിയില്‍ ഇനിയും ജോലി തേടാവുന്നതാണ്. ഒരു ജോബ് ഓഫര്‍കൂടി കരസ്ഥമാക്കിയാല്‍ വീസക്കും വര്‍ക്ക് പെര്‍മിറ്റിനും മറ്റുമായി ഇന്ത്യയിലെ ജര്‍മന്‍ എംബസിയെയോ, കോണ്‍സുലേറ്റിനെയോ സമീപിച്ചാണ് പേപ്പറുകള്‍ ശരിയാക്കേണ്ടത്. ഇതുസംബന്ധിച്ച് യാതൊരു ഏജന്‍സികളെയും ജര്‍മന്‍ സര്‍ക്കാര്‍ നിയമിച്ചിട്ടില്ലതാനും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക