Image

ഇറ്റലിയില്‍ വിക്കിപീഡിയ പ്രവര്‍ത്തനം നിര്‍ത്തി

Published on 05 July, 2018
ഇറ്റലിയില്‍ വിക്കിപീഡിയ പ്രവര്‍ത്തനം നിര്‍ത്തി

റോം: യൂറോപ്യന്‍ യൂണിയന്റെ കര്‍ക്കശമായ പകര്‍പ്പവകാശ നിയമത്തില്‍ പ്രതിഷേധിച്ച് വിക്കിപീഡിയ ഇറ്റലിയില്‍ സേവനം താത്കാലികമായി നിര്‍ത്തിവച്ചു.

ഇറ്റാലിയന്‍ ഭാഷയിലുള്ള വിക്കിപിഡീയ പേജ് തുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു സന്ദേശം മാത്രമാണ് ലഭിക്കുന്നത്. ഇതില്‍ പകര്‍പ്പവകാശ നിയമത്തിന്റെ പ്രശ്‌നങ്ങള്‍ പറയുന്നു. ഇറ്റലിയില്‍ മാത്രമല്ല, ലോകം മുഴുവന്‍ വിക്കിപീഡിയ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഇതില്‍ മുന്നറിയിപ്പു നല്‍കുന്നു.

യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള പകര്‍പ്പവകാശ നിയമം നടപ്പാക്കിയാല്‍ ഒരു പത്ര വാര്‍ത്ത പോലും ഷെയര്‍ ചെയ്യാന്‍ കഴിയാതിരിക്കുകയും സെര്‍ച്ചുകളില്‍ ഒന്നും കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാകുമെന്നും വിക്കിപീഡിയ എഡിറ്റര്‍മാര്‍ പറയുന്നു.

ഇംഗ്ലിഷ് ഭാഷയിലുള്ള ഉപയോക്താക്കള്‍ക്ക് പഴയ പടി സേവനം തുടരുകയാണ്. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള വെബ്‌സൈറ്റാണ് വിക്കിപീഡിയ.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക