Image

ജിദ്ദയില്‍ ചികിത്സയിലായിരുന്ന മലയാളി മരണത്തിനു കീഴടങ്ങി

Published on 05 July, 2018
ജിദ്ദയില്‍ ചികിത്സയിലായിരുന്ന മലയാളി മരണത്തിനു കീഴടങ്ങി

ജിദ്ദ: രണ്ടാഴ്ചയോളം അബോധാവസ്ഥയില്‍ ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി ഒടുവില്‍ മരണത്തിനു കീഴടങ്ങി. പട്ടാന്പി സ്വദേശിയായ അനീസ് (37) ആണ് മരിച്ചത്. പെരുന്നാള്‍ പിറ്റേന്ന് മുതല്‍ തലച്ചോറില്‍ ഉണ്ടായ രോഗബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം.

ടിഎസ്എസ് പരസ്യ കന്പനിയുടെ സാന്പത്തിക വിഭാഗം തലവനായിരുന്നു. നേരത്തെ റൈനോള്‍ട്ട് കാര്‍ കന്പനിയിലും ജോലി ചെയ്തിരുന്ന അദ്ദേഹം മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പാണ് സൗദിയില്‍ എത്തിയത്. അതിനു മുന്പ് ലണ്ടനിലും ജോലി ചെയ്തിരുന്നു. ജിദ്ദയില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം.

ഒഐസിസിയുടെ ജിദ്ദയിലെ സജീവ പ്രവര്‍ത്തകനായിരുന്ന അനീസ്. പെരുന്നാളിന് ജിദ്ദയില്‍ അരങ്ങേറിയ “കളിമുറ്റം” വിനോദ പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്നുവെന്ന് സഹപ്രവര്‍ത്തകന്‍ മമ്മദ് പൊന്നാനി പറഞ്ഞു.

പാലക്കാട് കൊപ്പം വിളയൂര്‍ പ്രഭാപുരത്ത് പരേതനായ അബ്ദുല്‍ ഖാദര്‍  സൈനബ ദന്പതികളുടെ പുത്രനാണ് അനീസ്. ഭാര്യ: റസീഖ യാസ്മിന്‍. അമന്‍ റസ്മിന്‍ അഹമ്മദ് ഏക മകനാണ്. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, മുഹമ്മദ് ഇഖ്ബാല്‍, അബ്ദുല്‍ മജീദ്, മുഹമ്മദ് സാലിഹ്, ബുഷ്‌റ, ഉമ്മുല്‍ ഖൈസ്. അബ്ദുല്‍ നാസര്‍ (ദമാം), ഇബ്രാഹിം എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മരാണ്.

മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടു പോകും. 

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക