Image

കുവൈറ്റ് മലയാളി സമാജം സ്‌നേഹസ്പര്‍ശം

Published on 05 July, 2018
കുവൈറ്റ് മലയാളി സമാജം സ്‌നേഹസ്പര്‍ശം

കേരളത്തിലെ നിരാലംബകര്‍ക്കായി കുവൈറ്റ് മലയാളി സമാജം കഐംഎസിന്റെ ഒരു സ്‌നേഹ സമ്മാനം. താങ്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഉപയോഗിക്കാന്‍ സാധിക്കാത്തതും പാകമാകാത്തതും വൃത്തിയുള്ളതുമായ വസ്ത്രങ്ങള്‍ താങ്കളുടെ കൈവശം ഉണ്ടെങ്കില്‍ അതു ഞങ്ങള്‍ക്ക് തരുമോ? അത് അര്‍ഹതയുള്ളവരുടെ കൈളില്‍ ഞങ്ങള്‍ എത്തിക്കാം. 

കുവൈറ്റ് മലയാളി സമാജത്തിന്റെ പുതിയ പദ്ധതി ആയ സ്‌നേഹസ്പര്‍ശത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് വര്‍ഗീസ് പോള്‍, മാക്‌സി ജോസഫില്‍ നിന്നും വസ്ത്രങ്ങള്‍ ഏറ്റു വാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു.

വൃത്തിയുള്ളതും അലക്കിത്തേച്ചതുമായ ഏതു പ്രായത്തില്‍ ഉള്ളവരുടെ വസ്ത്രമായാലും അത് അബാസിയ പോപ്പിന്‍സ് ഹാളില്‍ എല്ലാദിവസവും വൈകിട്ട് 5 മുതല്‍ രാത്രി 9 വരെ കുവൈത്തിലുള്ള ഏവര്‍ക്കും നല്കാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക