Image

കുവൈറ്റ് ഓര്‍ത്തഡോക്‌സ് കുടുംബസംഗമം: കാതോലിക്കാ ബാവാ മുഖ്യാഥിതി

Published on 05 July, 2018
കുവൈറ്റ് ഓര്‍ത്തഡോക്‌സ് കുടുംബസംഗമം: കാതോലിക്കാ ബാവാ മുഖ്യാഥിതി

കുവൈറ്റ് : കുവൈത്തിലെ ഓര്‍ത്തഡോക്‌സ് ഇടവകകളുടെ ആഭിമുഖ്യത്തില്‍ കോട്ടയം പാത്താമുട്ടം സ്‌തേഫാനോസ് മാര്‍ തിയഡോഷ്യസ് മെമ്മോറിയല്‍ മിഷന്‍ സെന്ററില്‍ നടക്കുന്ന നാല്പതാമത് കുവൈറ്റ് ഓര്‍ത്തഡോക്‌സ് കുടുംബസംഗമത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യാഥിതിയായി പങ്കെടുക്കും. 

കോല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ മലങ്കര സഭാ ഗുരുരത്‌നം ഫാ. ഡോ. ടി.ജെ. ജോഷ്വാ, ജിജി തോംസണ്‍ ഐ.എ.എസ്. എന്നിവര്‍ പ്രഭാഷണം നടത്തും.

ജൂലൈ 10 ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കുടുംബസംഗമത്തില്‍ കുവൈറ്റിലെ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക, സെന്റ് തോമസ് പഴയ പള്ളി, സെന്റ് ബേസില്‍, സെന്റ് സ്റ്റീഫന്‍സ് എന്നീ ഇടവകകളില്‍ നിന്നും പ്രവാസജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയവരും, വേനല്‍ അവധിക്കാലം ചെലവഴിക്കാന്‍ നാട്ടിലെത്തിയവരും പങ്കെടുക്കും.

കുടുംബസംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി സംഘാടക സമിതിക്കുവേണ്ടി സെന്റ് തോമസ് മിഷന്‍ കുവൈറ്റ് സോണ്‍ കോര്‍ഡിനേറ്റര്‍ ഷാജി എബ്രഹാം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496873951, 9496426071, 9744230093 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക