Image

പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന റഹ്മാന് നവയുഗം യാത്രയയപ്പ് നല്‍കി.

Published on 06 July, 2018
പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന റഹ്മാന് നവയുഗം യാത്രയയപ്പ് നല്‍കി.
ദമ്മാം: തൊഴില്‍പരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം സിറ്റി യൂണിറ്റ് ട്രെഷറര്‍ റഹ്മാന്‍ കരിക്കോടിന്, നവയുഗം യാത്രയയപ്പ് നല്‍കി.

ദമ്മാം സിറ്റി യൂണിറ്റ് ഓഫിസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ വെച്ച് യൂണിറ്റ് പ്രസിഡന്റ് നിതില്‍ കൂത്തുപറമ്പ്, റഹ്മാന് നവയുഗത്തിന്റെ ഉപഹാരം നല്‍കി. നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം, കേന്ദ്രനേതാക്കളായ അരുണ്‍ നൂറനാട്, ഗോപകുമാര്‍, നിസ്സാം കൊല്ലം, മേഖലനേതാക്കളായ തമ്പാന്‍ നടരാജന്‍, സിജു കായംകുളം, നജിം ഷാ, ഷംനാദ്, ശ്രീധര്‍. സനല്‍  എന്നിവര്‍ പങ്കെടുത്തു.

കൊല്ലം കാരിക്കോട് റുംസെയ്ദ്  മനസിലില്‍ അലിയാര് കുഞ്ഞിന്റെയും റീജ്യ ബീഗത്തിന്റെയും മകനായ റഹ്മാന്‍ അവിവാഹിതനാണ്.


പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന റഹ്മാന് നവയുഗം യാത്രയയപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക