Image

അശാന്തമായി കാശ്മീര്‍; തട്ടിക്കൊണ്ടു പോയ പോലീസുകാരെ കൊന്ന് തീവ്രവാദികളുടെ കൊലവിളി

Published on 06 July, 2018
അശാന്തമായി കാശ്മീര്‍; തട്ടിക്കൊണ്ടു പോയ പോലീസുകാരെ കൊന്ന് തീവ്രവാദികളുടെ കൊലവിളി
ജമ്മുകശ്മീരിലെ ഷോപിയാനില്‍ നിന്ന് കഴിഞ്ഞ ദിവസം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പോലസ് കോണ്‍സ്റ്റബിളിലെ തീവ്രവാദികള്‍ കൊലപ്പെടുത്തി. ജാവേദ് അഹമ്മദ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കൊലപ്പെട്ടത്. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അഹമ്മദിനെ കച്ച്ദ്വാരയിലുള്ള വീട് അതിക്രമിച്ച് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഇയാളുടെ മൃതദേഹം ഷോപിയാനിലെ ദല്‍ഗമില്‍ നിന്ന് കണ്ടെത്തി. തലയ്ക്ക് വെടിയേറ്റ നിലയിലാണ് പോലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തിയത്. 
ജമ്മുകശ്മീരില്‍ നിലവിലുള്ള ഗവര്‍ണര്‍ ഭരണത്തില്‍ തീവ്രവാദികളെയും വിഘടനവാദികളെയും തുരത്താനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ തീവ്രവാദികള്‍ ഈ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രത്യാക്രമണവും നടത്തുന്നു. തീവ്രവാദികള്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ക്ക് നേരെ നിറയൊഴിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക