Image

കല്‍പ്പറ്റയില്‍ ഉറങ്ങിക്കിടന്ന നവദമ്പതികളെ വെട്ടിക്കൊന്നു

Published on 06 July, 2018
കല്‍പ്പറ്റയില്‍ ഉറങ്ങിക്കിടന്ന നവദമ്പതികളെ വെട്ടിക്കൊന്നു

കല്‍പ്പറ്റ: വയനാട്‌ കല്‍പ്പറ്റ വെള്ളമുണ്ടയില്‍ ഉറങ്ങിക്കിടന്നിരുന്ന നവദമ്പതികളെ വെട്ടേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. മക്കിയാട്‌ 12ാം മൈല്‍ മൊയ്‌തുവിന്റെ മകന്‍ ഉമ്മര്‍ (28) ഭാര്യ ഫാത്വിമ (20) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.

 മൂന്നു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

ഉമ്മറിന്റെ മാതാവ് രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയപ്പോഴായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്. സമീപത്ത് തന്നെയുള്ള ഉമ്മറിന്റെ സഹോദരന്റെ വീട്ടിലാണ് ഉമ്മറിന്റെ മാതാവ് താമസിക്കുന്നത്. മോഷണ ശ്രമമാകാം കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക