Image

ജൂലൈ 4 ന് അമേരിക്കന്‍ പൗരത്വം ലഭിച്ചവര്‍ 14,000

പി പി ചെറിയാന്‍ Published on 06 July, 2018
ജൂലൈ 4 ന് അമേരിക്കന്‍ പൗരത്വം ലഭിച്ചവര്‍ 14,000
വാഷിങ്ടന്‍: കുടിയേറ്റക്കാരുടെ വിഷയത്തില്‍ ട്രംപ് ഭരണകൂടം കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോഴും അമേരിക്കന്‍ പൗരത്വം നല്‍കി അര്‍ഹരായവരെ ആദരിക്കുവാന്‍ പ്രസിഡന്റ് ട്രംപ് പ്രകടിപ്പിച്ച താല്‍പര്യം പ്രശംസനീയമാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ജൂലൈ 4ന് അമേരിക്കയുടെ 27 കേന്ദ്രങ്ങളില്‍ നടന്ന  പൗരത്വ വിതരണ ചടങ്ങുകളില്‍ 14,000 പേരാണ്  സത്യപ്രതിജ്ഞ ചെയ്തു പൗരത്വം സ്വന്തമാക്കിയത്.


1776 ല്‍ ഇന്റിപെന്‍ഡന്റ് ഡിക്ലറേഷന്റെ 242-ാം വാര്‍ഷികാഘോഷങ്ങള്‍ രാജ്യമെങ്ങും വിപുലമായി ആഘോഷിച്ചു. 


നിയമപരമായി അമേരിക്കയില്‍ എത്തിയവര്‍ക്കെതിരെ ഒരു നടപടികളും  സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല അവര് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നതിന് ട്രംപ് തയ്യാറായത് ട്രംപിന്റെ വിമര്‍ശകരെ പോലും അത്ഭുതപ്പെടുത്തി. 

കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങള്‍ക്കുള്ളില്‍ 15,000 പേര്‍ക്കാണ് പൗരത്വം നല്‍കിയത്.

വര്‍ഷങ്ങളായി ഗ്രീന്‍ കാര്‍ഡുമായി ഇവിടെ കഴിയുന്നവര്‍ അമേരിക്കന്‍ പൗരത്വത്തിനു അപേക്ഷ നല്‍കുന്നുവെന്നതു കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ചു അപേക്ഷകരുടെ എണ്ണം  വര്‍ധിപ്പിച്ചിട്ടുണ്ട്.

അമേരിക്കന്‍ മണ്ണില്‍ അനധികൃതമായി ആരേയും പ്രവേശിക്കുവാന്‍ അനുവദിക്കുകയില്ല എന്ന ട്രംപിന്റെ ഉറച്ച തീരുമാനത്തിന് അനുദിനം പിന്തുണ വര്‍ധിച്ചു വരുന്നതായാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ജൂലൈ 4 ന് അമേരിക്കന്‍ പൗരത്വം ലഭിച്ചവര്‍ 14,000
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക