Image

സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക്‌ തിരിച്ചയക്കില്ലെന്ന്‌ മലേഷ്യ

Published on 06 July, 2018
സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക്‌ തിരിച്ചയക്കില്ലെന്ന്‌ മലേഷ്യ
ക്വലാലംപൂര്‍: മുസ്ലിം മതപ്രഭാഷകന്‍ ഡോ.സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക്‌ തിരിച്ചയിക്കില്ലെന്ന്‌ മലേഷ്യന്‍ സര്‍ക്കാര്‍. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

സാക്കിര്‍ നായിക്കിന്‍റെ ഭാഗത്തുനിന്ന്‌ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ തന്നെ അദ്ദേഹത്തെ തിരിച്ചയക്കാനാകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി സാക്കിറിന്‌ മലേഷ്യ സ്ഥിരതാമസത്തിനുള്ള അവസരം ഒരുക്കിയിട്ടുള്ളതാണെന്നും കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്‌ചയാണ്‌ സാക്കിര്‍ നായിക്‌ ഇന്ത്യ!യിലേക്ക്‌ മടങ്ങിയെത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്‌. മലേഷ്യന്‍ സര്‍ക്കാര്‍ പ്രതിനിധിയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്‌. എന്നാല്‍ സാക്കിര്‍ ഇത്‌ നിഷേധിക്കുകയാണുണ്ടായത്‌.

ഇന്ത്യയിലേക്ക്‌ താന്‍ ഉടന്‍ മടങ്ങുന്നില്ലെന്നു പറഞ്ഞ സാക്കിര്‍ നീതിയുക്തമല്ലാത്ത വിചാരണയില്‍ വിശ്വസിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന്‌ നീതിപൂര്‍വമായ നിലപാട്‌ ഉണ്ടാകുമ്‌ബോഴേ മടക്കമുള്ളൂ എന്നുമായിരുന്നു പറഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക