Image

ന്യൂയോര്‍ക്കില്‍ സെന്റ് തോമസ് ദിനാചരണം 15 ന്

ജോണ്‍ താമരവേലില്‍ Published on 06 July, 2018
ന്യൂയോര്‍ക്കില്‍ സെന്റ് തോമസ് ദിനാചരണം 15 ന്
ന്യൂയോര്‍ക്ക്: സെന്റ്‌തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരി ക്കയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ സെന്റ്‌തോമസ് ദിനം ആചരിക്കുന്നു. ജൂലൈ 15 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് മെറികിലുളള ലോംഗ് ഐലന്‍ഡ് മാര്‍ത്തോ മ്മാ ചര്‍ച്ചില്‍ നടക്കുന്ന ചടങ്ങുകളില്‍ ഫെഡറേഷനില്‍ ഉള്‍ക്കൊളളുന്ന പതിനാറ് ഇടവക കള്‍ സംയുക്തമായി വിവിധതരം കലാപരിപാടികള്‍ അവതരിപ്പിക്കും. 

  എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ഓഫ് ന്യൂയോര്‍ക്ക് ബിഷപ്പ് റവ.ഡോ. ജോണ്‍സി ഇട്ടിയാണ് ച ടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുക. എക്യുമെനിക്കല്‍ ജൂനിയര്‍, സീനിയര്‍ ക്വയറുകള്‍ ഗാനശു ശ്രൂഷ നിര്‍വഹിക്കും. 

  വിവിധ സഭാ വിഭാഗത്തില്‍പ്പെട്ട വൈദികരും വിശ്വാസികളും പങ്കെടുക്കുന്ന സെന്റ് തോ മസ് ദിനാചരണം വിജയപ്രദമാക്കുവാന്‍ എക്യുമെനിക്കല്‍ ഫെഡറേഷന്‍ പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബും സെക്രട്ടറി ജോണ്‍ താമരവേലിലും ആഹ്വാനം ചെയ്തു. 

  പതിനാറ് പളളികളില്‍ നിന്നുമുളള കലാപരിപാടികള്‍ കോര്‍ത്തിണക്കി ഒരു നല്ല സായാ ഹ്‌നം അണിയിച്ചൊരുക്കുവാനായി പ്രോഗ്രാം കണ്‍വീനര്‍ ബോബി ഐസക്, കോഓര്‍ഡി നേറ്റര്‍മാരായ ഡോണ്‍ തോമസ്, വര്‍ഗീസ് കുര്യന്‍, അനില്‍ തോമസ് എന്നിവര്‍ നിരന്തര പരിശ്രമത്തിലാണ്. പളളിയുടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി റവ. സാജിത് ടി. ജോണും, ജോസഫ് വി. തോമസും, വര്‍ക്കി എബ്രഹാമും അറിയിച്ചു. 

  ജൂണ്‍ 16 ന് നടന്ന എക്യുമെനിക്കല്‍ പിക്‌നികില്‍ വിജയികളായവര്‍ക്കുളള ട്രോഫികള്‍ സെന്റ്‌തോമസ് ദിനാചരണ വേദിയില്‍ വിതരണം ചെയ്യുമെന്ന് വൈസ് പ്രസിഡന്റ്ഫാ. ജോണ്‍ മേലേപ്പുറവും ട്രഷറര്‍ ജോണ്‍ തോമസും അറിയിച്ചു.

ന്യൂയോര്‍ക്കില്‍ സെന്റ് തോമസ് ദിനാചരണം 15 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക