Image

ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ഈപ്പനെ ആദരിക്കുന്നു

Published on 06 July, 2018
ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ഈപ്പനെ ആദരിക്കുന്നു
ചിക്കാഗോ: അമേരിക്കയില്‍ മലയാളഭാഷയുടെ പ്രചരണത്തിനും വളര്‍ച്ചക്കും സുവിശേഷവ്യാപനത്തിനും മഹത്തായ സംഭാവനനല്കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കേരളാ എക്‌സ്പ്രസ്സിന്റെ ചീഫ് എഡിറ്റര്‍ കെ.എം. ഈപ്പനെ ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ ആദരിക്കുന്നു.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അന്യമായിക്കൊണ്ടിരിക്കുന്ന മലയാളഭാഷയും സംസ്കാരവും പൈതൃകവും കാത്ത്‌സൂക്ഷിക്കാനും സുവിശേഷ പ്രവര്‍ത്തനവ്യാപ്തിക്കും കെ.എം.ഈപ്പന്റെ പ്രവര്‍ത്തനങ്ങള്‍ അവഗണിക്കാനാവില്ലെന്നു ഐ.പി.സി.ഗ്ലോബല്‍ മീഡിയഅസോസിയേഷന്‍ വിലയിരുത്തി. സുവിശേഷവ്യാപ്തിക്കും വളര്‍ച്ചക്കും തന്റെ മാധ്യമപ്രവര്‍ത്തനത്തിലൂടെയു ള്ള സമഗ്രസംഭാവന മാനിച്ചാണ് മീഡിയ അസോസിയേഷന്‍ അദ്ദേഹത്തെആദരിക്കാന്‍ തീരുമാനിച്ചതെന്ന് സെക്രട്ടറി ഫിന്നി രാജുഹൂസ്റ്റണ്‍ പത്രക്കുറിപ്പില്‍അറിയിച്ചു.

ജൂലൈ 20 ന് ഡാളസില്‍ നടക്കുന്ന ഐ.പി.സിഫാമിലി കോണ്‍ഫ്രന്‍സിനോടനുബന്ധിച്ചുള്ള മീഡിയഗ്ലോബല്‍ മീറ്റില്‍കെ.എം.ഈപ്പനുള്ള പുരസ്കാരം ചെയര്‍മാന്‍ സി.വി.മാത്യു നല്കും.
വൈസ് ചെയര്‍മാന്‍ പാസ്റ്റര്‍ സാംക്കുട്ടി ചാക്കോനിലമ്പൂര്‍ അദ്ധ്യക്ഷനായിരിക്കും.

പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ പ്രശസ്തിപത്രം വായിക്കും. 1992ല്‍ 24 പേജില്‍ ബ്ലാക്ക്&വൈറ്റില്‍ തുടങ്ങിയ കേരളാഎക്‌സ്പ്രസ് ഇന്ന് 40 പേജ് മള്‍ട്ടികളറോടെ പ്രസിദ്ധീകരിക്കുന്നു. ജീവകാരുണ്യ മേഖലയിലും ആത്മീയരംഗങ്ങളിലും സാംസ്കാ രികമേഖലയിലും മറ്റുംമലയാളിയുടെ വേറിട്ടശബ്ദമായിമാറിയ വ്യക്തിത്വമാണ് കെ.എം. ഈപ്പന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക