Image

കെസിഎയില്‍ കോടികളുടെ കുംഭകോണം, ടി.സി മാത്യു അടിച്ചുമാറ്റിയത് 2.16 കോടി: പണം തിരിച്ചുപിടിക്കാമെന്ന് ഓംബുഡ്‌സ്മാന്‍

Published on 06 July, 2018
കെസിഎയില്‍ കോടികളുടെ കുംഭകോണം, ടി.സി മാത്യു അടിച്ചുമാറ്റിയത് 2.16 കോടി: പണം തിരിച്ചുപിടിക്കാമെന്ന് ഓംബുഡ്‌സ്മാന്‍

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ കോടികളുടെ കുംഭകോണം നടന്നതായി അന്വേഷണ കമ്മീഷന്‍. 2.16 കോടിയുടെ ക്രമക്കേടാണ് കെസിഎയില്‍ നടന്നതെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. ഇത് പരിഗണിച്ച് ക്രമക്കേട് നടത്തിയ കെസിഎ മുന്‍ പ്രസിഡന്റ് ടി.സി മാത്യുവില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ ക്രിക്കറ്റ് ഓംബുഡ്‌സ്‌ന്ഉ ത്തരവിട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച കെസിഎ ജനറല്‍ ബോഡി യോഗം ചേരും. 

അഡ്വ.പ്രമോദിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. അഴിമതി നടത്തിയ ടി.സി മാത്യുവിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. കാസര്‍കോട് ജില്ലയില്‍ പുറമ്പോക്ക് ഭൂമി 20 ലക്ഷം നല്‍കി വാങ്ങി, സോഫ്റ്റ്?വെയര്‍ വാങ്ങാനായി 60 ലക്ഷം ചെലവഴിച്ചു എന്നിവയാണ് കമ്മീഷന്‍ കണ്ടെത്തിയ തട്ടിപ്പുകള്‍.ടി.സി മാത്യുവിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി കെസിഎയുടെ ഭുമിയിലെ പാറപൊട്ടിച്ചു നീക്കിയെന്നും കമ്മീഷന്‍ കണ്ടത്തി. 

കെസിഎയുടെ അനുമതി ഇല്ലാതെയാണ് ഇടുക്കിയിലെ ഭൂമിയില്‍ നിന്ന് പാറപൊട്ടിച്ച് നീക്കിയത്. 44 ലക്ഷം രൂപയുടെ പാറ പൊട്ടിച്ച് നീക്കിയെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പൊട്ടിച്ചെടുത്ത പാറയില്‍ ഭൂരിഭാഗവും ടി.സി മാത്യുവിന്റെ വീടുപണിക്കായി ഉപയോഗിച്ചതായും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ജിയോളജി വകുപ്പിന്റെ പാസ് പരാതിക്കാരന്‍ വിവരാവകാശ നിയമപ്രകാരം എടുത്തതോടെയാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. വീടു പണിയാനായി കൊച്ചി മറൈന്‍ ഡ്രൈവിലുള്ള ഭൂമിക്ക് നല്‍കിയ പണവും കെസഎയുടേതാണെന്നും തെളിഞ്ഞിട്ടുണ്ട്. 

പുല്‍ത്തകിടി വെച്ചുപിടിപ്പിക്കാനെന്ന പേരില്‍ 30 ലക്ഷം ചെലവാക്കിയിട്ടുണ്ട്. ഈ പുല്‍ത്തകിടി വെച്ചുപിടിപ്പിച്ചത് ടി.സി മാത്യുവിന്റെ വീട്ടിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ടി.സി മാത്യുവിന്റെ മകന്‍ കെസിഎയുടെ തിരുവനന്തപുരത്തെ തൈക്കാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടരക്കൊല്ലം താമസിച്ചു. ലിയ രീതിയിലുള്ള ക്രമക്കേട് അവിടെ നടന്നിട്ടുണ്ട്. എട്ടുലക്ഷം രൂപ ഈ ഇനത്തില്‍ കെസിഎയ്ക്ക് നഷ്ടമുണ്ടായി.  കൂടാതെ ഓദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിലൂടെ എട്ടുലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ് ഈ ഇനത്തില്‍ നഷ്ടപ്പെട്ടത്. സ്ഥാനം നഷ്ടപ്പെട്ടിന് ശേഷവും സ്വന്തം ചെലവുകള്‍ ടി.സി മാത്യു കെസിഎയില്‍ നിന്ന് ഈടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക