Image

അഴിമതി കേസ്; നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്; മകള്‍ക്ക് ഏഴുവര്‍ഷും മരുമകന് ഒരു വര്‍ഷവും ശിക്ഷ

Published on 06 July, 2018
അഴിമതി കേസ്; നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്; മകള്‍ക്ക് ഏഴുവര്‍ഷും മരുമകന് ഒരു വര്‍ഷവും ശിക്ഷ

ഇസ്ലാമാബാദ്: അഴിമതി കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ. കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷം തടവ് ശിക്ഷയും മരുമകന് ഒരു വര്‍ഷവും വിധിച്ചിട്ടുണ്ട്.  പാക് അക്കൗണ്ടബിലിറ്റി കോടതിയുടേതാണ് ഉത്തരവ്.

ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ നാല് ആഡംബരഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയെന്നും മകള്‍ മറിയം വ്യാജരേഖ ചമച്ചെന്നും കേസുകളുണ്ട്. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കേ ഷെരീഫും കുടുംബാംഗങ്ങളും വിദേശരാജ്യത്ത് കോടികളുടെ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2013ലെ പൊതുതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ ദുബായ് കേന്ദ്രീകരിച്ചുള്ള ആസ്തികള്‍ മറച്ചുവെയ്ക്കുകവഴി പ്രധാനമന്ത്രി പാര്‍ലമെന്റിനെയും കോടതിയെയും വഞ്ചിച്ചതായും സുപ്രീംകോടതി പരാമര്‍ശമുണ്ടായിരുന്നു.

ഇതിന് പുറമെ, പാനമ പേപ്പറുമായി ബന്ധപ്പെട്ട കേസിലും നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് പാകിസ്താന്‍ സുപ്രീം കോടതി കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക