Image

ബ്രിസ്‌ബേന്‍ നോര്‍ത്തില്‍ സംയുക്ത തിരുനാളാഘോഷം

Published on 06 July, 2018
ബ്രിസ്‌ബേന്‍ നോര്‍ത്തില്‍ സംയുക്ത തിരുനാളാഘോഷം

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ നോര്ത്തില്‍ സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്േറയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും വിശുദ്ധ മേരി മക്കിലപ്പിന്േറയും സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നു 

നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തിലാണ് തിരുനാളാഘോഷം. തിരുനാളിനൊരുക്കമായി ജൂലൈ 20 മുതല്‍ 28 വരെ എല്ലാ ദിവസവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന ഉണ്ടായിരിക്കും. 

21ന് (ശനി) വൈകുന്നേരം 5ന് ചെംസൈഡ് വെസ്റ്റ് ക്രേഗ്‌സലി സ്‌റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളില്‍ സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന മള്‍ട്ടികള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ദര്‍ശനം 2018 അരങ്ങേറും. 

28ന് (ശനി) വൈകുന്നേരം 6.30ന് തിരുനാളിന് തുടക്കം കുറിച്ച് ഫാ. വര്‍ഗീസ് വാവോലില്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഫാ. ജോണ്‍ പനന്തോട്ടം സന്ദേശം നല്‍കും. 

29ന് (ഞായര്‍) ഉച്ചകഴിഞ്ഞു മൂന്നിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ഡാന്റ്‌സ് തോട്ടത്തില്‍, ഫാ. ജിയോ ഫ്രാന്‍സിസ്, ഫാ. തോമസ് അരീക്കുഴി എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ പ്രദക്ഷിണം, കരിമരുന്നു കലാപ്രകടനം, സ്‌നേഹവിരുന്ന് എന്നിവ നടക്കും. 

വിവരങ്ങള്‍ക്ക്: ഫാ. ഏബ്രഹാം കഴുന്നടിയില്‍ (വികാരി) 0401180633, ജോര്‍ജ് വര്‍ക്കി 0434 003836, ആന്റണി ജേക്കബ് 0402179074.

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക