Image

മൂന്നാം ലിംഗത്തിന് ഓസ്ട്രിയന്‍ കോടതിയുടെ അംഗീകാരം

Published on 06 July, 2018
മൂന്നാം ലിംഗത്തിന് ഓസ്ട്രിയന്‍ കോടതിയുടെ അംഗീകാരം

ബര്‍ലിന്‍: പുരുഷനായോ സ്ത്രീയായോ തിരിച്ചറിയപ്പെടാന്‍ ആഗ്രഹിക്കാത്തവരെ മൂന്നാം ലിംഗമായി അംഗീകരിക്കണമെന്ന് ഓസ്ട്രിയന്‍ ഭരണഘടനാ കോടതി. 

അലക്‌സ് യുര്‍ഗന്‍ എന്ന ഭിന്നലിംഗക്കാരന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍, യൂറോപ്യന്‍ മനുഷ്യാവകാശ ചാര്‍ട്ടര്‍ അടിസ്ഥാനമാക്കിയാണ് കോടതി വിധി. അദര്‍ എന്നോ ഇന്റര്‍ എന്നോ ജെന്‍ഡര്‍ രേഖപ്പെടുത്താന്‍ ഇങ്ങനെയുള്ളവരെ അനുവദിക്കണമെന്നാണ് നിരീക്ഷണം.

ഞാന്‍ എങ്ങനെ ജനിച്ചോ, ഞാന്‍ എന്താണോ, ആ രീതിയില്‍ അംഗീകരിക്കപ്പെടുന്നത് ജീവിതത്തില്‍ ആദ്യമായാണെന്ന് യുര്‍ഗന്റെ പ്രതികരണം. 

കോടതി വിധിയെ ഓസ്ട്രിയന്‍ പ്രതിപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ സ്വാഗതം ചെയ്തു. ലിബറലുകളും ഇക്കോളജി പാര്‍ട്ടികളും അനുകൂല നിലപാടാണ് എടുത്തത്. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗമായി വലതുപക്ഷ ഫ്രീഡം പാര്‍ട്ടി കോടതി വിധിയെ രൂക്ഷമായി വിമര്‍ശിക്കുകയാണു ചെയ്തത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക