Image

ഫ്‌ളോറല്‍ പാര്‍ക്കില്‍ വിശുദ്ധ അല്‍ഫോന്‍സാ തിരുനാള്‍; ബിഷപ്പ് റെയ്‌മോണ്ട് ചപ്പെറ്റോ മുഖ്യ കാര്‍മികന്‍

പോള്‍ പനയ്ക്കല്‍ Published on 06 July, 2018
ഫ്‌ളോറല്‍ പാര്‍ക്കില്‍ വിശുദ്ധ അല്‍ഫോന്‍സാ തിരുനാള്‍; ബിഷപ്പ് റെയ്‌മോണ്ട് ചപ്പെറ്റോ മുഖ്യ കാര്‍മികന്‍
ന്യൂയോര്‍ക്ക്: ക്യൂന്‍സിലെ ഔവര്‍ ലേഡി ഓഫ് സ്‌നോസ് പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 15-ന് ഞായറാഴ്ച ആഘോഷകരമായ പരിപാടികളോടെ നടക്കുമെന്ന് ഇടവക വികാരിയും ആഘോഷ കമ്മിറ്റി ചെയര്‍മാനുമായ ഫാ. കെവിന്‍ മക്ബ്രയന്‍ അറിയിച്ചു.

ഇന്ത്യയ്ക്ക് വെളിയില്‍ വിശുദ്ധയുടെ തിരുനാള്‍ ആഘോഷിച്ച ആദ്യത്തെ സാര്‍വത്രിക സഭാ ഇടവകയാണ് ഫ്‌ളോറല്‍ പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് സ്‌നോസ്. 2011-ലാണ് ആദ്യത്തെ തിരുനാള്‍ ആഘോഷിച്ചത്. വളരെയധികം ഇന്ത്യക്കാര്‍ അംഗങ്ങളായുള്ള ഇടവകയാണിത്. കേരള കത്തോലിക്കാ സഭയിലെ എല്ലാ റീത്തുകളിലും ക്‌നാനായ സമുദായത്തിലും ഓര്‍ത്തഡോക്‌സ് സഭയിലുള്ളവരെ ഒരുമിപ്പിക്കുകയും ചെയ്യുന്ന ഒരു സംഭവംകൂടിയാണ് വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍.

ജൂലൈ 15 ഞായറാഴ്ച വൈകിട്ട് 4-ന് ബിഷപ്പ് റെയ്‌മോണ്ട് ചപ്പെറ്റോയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി, തുടര്‍ന്ന് നൊവേന, ഫ്‌ളോറല്‍ പാര്‍ക്കിലെ തെരുവുകളിലാടെ ഘോഷയാത്ര, വിഭവസമൃദ്ധമായ തിരുനാളൂണ് എന്നിവയാണ് ആഘോഷ സായാഹ്നത്തിലുള്ളത്. റവ.ഡോ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍ പ്രഭാഷണം നടത്തും.

വിവരങ്ങള്‍ ഔവര്‍ ലേഡി ഓഫ് സ്‌നോസ് പാരീഷ് ഓഫീസിലെ ഫോണ്‍ നമ്പരില്‍ (718 347 6070) ലഭ്യമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക