Image

ടൊറൊന്റോ സോഷ്യല്‍ ക്ലബിന് പ്രൗഡ ഗംഭീര തുടക്കം കുറിച്ചു

Published on 07 July, 2018
ടൊറൊന്റോ സോഷ്യല്‍ ക്ലബിന് പ്രൗഡ ഗംഭീര തുടക്കം കുറിച്ചു
ടൊറന്റോ : ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയ ഒരു കൂട്ടം മലയാളികള്‍ അവരുടെ തനിമയും സാംസ്‌കാരിക പാരമ്പര്യങ്ങളും ഉയര്‍ത്തി പിടിച്ചുകൊണ്ടു പുതിയതായി ആരംഭിച്ച ടൊറൊന്റോ സോഷ്യല്‍ ക്ലബ്ബിന്റെ ഉത്ഘാടനം മുന്‍ പൊതുമരാമത്തു മന്ത്രിയും ,കടുത്തുരുത്തി എം .എല്‍ .എ . യുമായ അഡ്വ . മോന്‍സ് ജോസഫ് നിര്‍വഹിച്ചു .

ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ,സമൂഹത്തിന്റെയും സുസ്ഥിര വളര്‍ച്ചക്ക് പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നു ഉത്ഘാടന പ്രസംഗത്തില്‍ മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു .യോഗത്തില്‍ വെച്ച് ക്ലബ് അംഗമായിരുന്ന ശ്രീ . ബൈജു കാനാപുഴയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മൗനം ആചരിച്ചു .പ്രസിഡന്റ് ശ്രീ സിനു മുളയാനിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീ . ജോസഫ് വാഴക്കന്‍ എക്‌സ് എം . എല്‍ .എ .,കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡര്‍ ശ്രീ . പാട്രിക് ബ്രൗണ്‍ എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു .ടൊറന്റൊ സെന്റ് . മേരീസ് ക്‌നാനായ ഇടവക വികാരി ഫാ .പത്രോസ് ചമ്പക്കരയുടെയും ,സെന്റ് .ഇഗ്‌നാത്തിയോസ് ക്‌നാനായ യാക്കോബായ ഇടവക വികാരി ഫാ . ജിബി പ്ലാംതോട്ടത്തിന്റെയും അനുഗ്രഹാശിര്‍വാദത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ കാനഡയിലെ പ്രധാന മലയാളി സംഘടനകളുടെയും , രാഷ്ട്രീയ കക്ഷികളുടെയും നേതാക്കന്മാരായ ജോബ്സണ്‍ ഈശോ ,ടോം വര്‍ഗീസ് ,തോമസ് കെ തോമസ് ,ടോമി കൊക്കാടന്‍ ,മനോജ് കരാത്ത ,പ്രസാദ് നായര്‍ ,കുര്യന്‍ പ്രക്കാനം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .

സെക്രട്ടറി മോന്‍സി തോമസ് കുന്നുംപുറത്തു സ്വാഗതവും ,ജോയിന്റ് സെക്രട്ടറി സിബിള്‍ സ്റ്റീഫന്‍ നന്ദിയും രേഖപെടുത്തിയ ഉത്ഘാടന ചടങ്ങുകള്‍ക്ക് റിജോ മങ്ങാട്ട് ,ഷിബു എബ്രഹാം ,ഷെല്ലി ജോയ് ,വരുണ്‍ രാജന്‍ എന്നിവര്‍ നേതൃത്വത്തം വഹിച്ചു 

ടൊറൊന്റോ സോഷ്യല്‍ ക്ലബിന് പ്രൗഡ ഗംഭീര തുടക്കം കുറിച്ചുടൊറൊന്റോ സോഷ്യല്‍ ക്ലബിന് പ്രൗഡ ഗംഭീര തുടക്കം കുറിച്ചുടൊറൊന്റോ സോഷ്യല്‍ ക്ലബിന് പ്രൗഡ ഗംഭീര തുടക്കം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക