Image

മാറാനാഥ ജനറല്‍ കണ്‍വന്‍ഷന്‍ ജൂലായ് 15 മുതല്‍

Published on 07 July, 2018
മാറാനാഥ ജനറല്‍ കണ്‍വന്‍ഷന്‍ ജൂലായ് 15 മുതല്‍
ഡാളസ്: മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചസ് ജനറല്‍ കണ്‍വന്‍ഷന്‍ ജൂലായേ 15 മുതല്‍ 21 വരെ ബാള്‍ച്ച് സ്പ്രിംഗ് ബ്രൂട്ടന്‍ റോഡിലുള്ള ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു.
സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകരായ മാറാനാഥ ചര്‍ച്ച് ഫൗണ്ടര്‍ പാസ്റ്റര്‍ ബെഥേല്‍ പി.ജേക്കബ്, റവ.ഡോ.ഫിലിപ്പ് പി. തോമസ്, റവ.സ്‌ക്കോട്ട് ക്യാമ്പ്, റവ.ഡോ. മിച്ച് ക്ലെ, ഡോ.ഡേവിഡ് മെമുഡിയോസ്, ഡോ.ഗ്രേസമ്മ ഡേവിഡ്, റവ. ജസ്റ്റില്‍ ജേക്കബ് തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കും. മാറാനാഥാ ഗായക സംഘത്തിന്റെ ഗാനങ്ങള്‍, ആരാധന എന്നിവയും ഉണ്ടായിരിക്കും. ജൂലായ് 19 വൈകീട്ടു 4 മുതല്‍ 5.30 വരെ സ്ത്രീകള്‍ക്കായി പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട്. 

കണ്‍വന്‍ഷനോടനുബന്ധിച്ചു വര്‍ഷം തോറും നടന്നുവരാറുള്ള കുട്ടികള്‍ക്കായുള്ള വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂളും ജൂലായ് 16 മുതല്‍ 20 വരെ ഉണ്ടായിരിക്കുമെന്നും, പ്രവേശനവും, ഭക്ഷണവും സൗജന്യമാണെന്നും സംഘാടകര്‍ അറിയിച്ചു. കണ്‍വന്‍ഷനും വി.ബി.എസ്സിനും പങ്കെടുക്കുവാന്‍ ഏവരേയും സംഘാടകര്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
972 288 0482, 214 732 0806 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.

മാറാനാഥ ജനറല്‍ കണ്‍വന്‍ഷന്‍ ജൂലായ് 15 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക