Image

'നിര്‍വ്യാജ ഭക്തി ഭഗവദ് ഗീതയിലൂടെ' സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന സത്‌സംഗ്

ഡോ.ദര്‍ശന മനയത്ത് ശശി Published on 07 July, 2018
'നിര്‍വ്യാജ ഭക്തി ഭഗവദ് ഗീതയിലൂടെ' സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന സത്‌സംഗ്
 ഹിന്ദു സൊസൈറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡ ഒരുക്കുന്ന , സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന സത്‌സംഗ് 'നിര്‍വ്യാജ ഭക്തി ഭഗവദ് ഗീതയുടെ', ജൂലൈ 11, 12 തീയതികളില്‍ വൈകിട്ട് 6:30 മുതല്‍ 8:30 വരെ. 

 16 ആം നൂറ്റാണ്ടില്‍ എഴുത്തച്ഛന്‍ കേരളത്തില്‍ ഭക്തിപ്രസ്ഥാനത്തിനു തുടക്കമിട്ടത് അന്നത്തെ പ്രക്ഷോഭങ്ങള്‍ക്ക് തിരശീലയിടാനായിരുന്നു. ഇന്നത്തെ കാലഘട്ടം വിനോദങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും പിന്നെ പ്രക്ഷോഭങ്ങള്‍ക്കുമൊക്കെ ചുക്കാന്‍ പിടിക്കുന്ന കാലഘട്ടമെന്നു തോന്നുന്നു. ഇവയൊക്കെ തരണം ചെയ്ത്, ഭക്തിക്ക് മനുഷ്യമനസ്സിന് ധാര്‍മ്മികബോധം നല്‍കാനാവുമെന്നു ഇപ്പോള്‍ നമുക്ക് അറിയിച്ചുതരുന്നത് അത് അറിഞ്ഞിട്ടുള്ള മഹദ് വ്യക്തികളിലൂടെയാണ്. കലികാലായുഗത്തിന്റെ വിഷമതകള്‍ തരണം ചെയ്യാന്‍ നാരായണ നാമം ജപിക്കണമെന്നാണ് നമുക്ക് മുന്‍പുണ്ടായിരുന്ന ഋഷികള്‍ പറഞ്ഞു തന്നത്. മാത്രമല്ല കലികാല ദുരിതങ്ങള്‍ തരണം ചെയ്യാനുള്ള തോണി ഭഗവദ് ഗീതയാണെന്നുള്ളതും മഹത്തുക്കള്‍ ഹൈന്ദവസംസ്‌കാരത്തിനു പറഞ്ഞു തന്നിട്ടുണ്ട്.  സത് ജനങ്ങളുടെ കൂടെയിരുന്നു  അതറിയാനാണ് ഇന്ന് ഹൈന്ദവ കൂട്ടായ്മകള്‍ സത്‌സംഗങ്ങള്‍  സംഘടിപ്പിക്കുന്നത്. സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന സത്‌സംഗ്  ''നിര്‍വ്യാജ ഭക്തി ഭഗവദ് ഗീതയിലൂടെ'  ഭക്തിയുടെ ഒരു സമ്പൂര്‍ണ്ണ സമര്‍പ്പണമാകുമെന്നതില്‍ സംശയമില്ല. ഈ സത്‌സംഗിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഹിന്ദു സൊസൈറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡ യുടെ ഭാരവാഹികള്‍ അറിയിക്കുന്നു.

 സ്ഥലം: Hindu Socitey of Cetnral Florida. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് 2012475910,9045017298, 4074466408, 9082409846

'നിര്‍വ്യാജ ഭക്തി ഭഗവദ് ഗീതയിലൂടെ' സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന സത്‌സംഗ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക