Image

അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ അറുപതോളം എസ്ഡിപിഐപോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

Published on 07 July, 2018
അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ അറുപതോളം എസ്ഡിപിഐപോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ അറുപതോളം എസ്ഡിപിഐപോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതുന്ന കാമ്ബസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിഎം മുഹമ്മദ് റിഫ (24) കൂത്തുപറന്പ് നീര്‍വേലി സ്വദേശിയാണ്.
ഇയാളെ തേടി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘവും കണ്ണൂര്‍ ഡിവൈഎസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘവും വെള്ളിയാഴ്ച കൂത്തുപറമ്ബ്, മാലൂര്‍ ഭാഗങ്ങളില്‍ പരിശോധന നടത്തി. എന്നാല്‍ ആറുമാസം മുമ്ബ് ഇയാള്‍ ശിവപുരം വെമ്ബടിത്തട്ടിലേക്ക് മാറിയതായി സമീപവാസികള്‍ പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ശിവപുരത്ത് ഇയാള്‍ താമസിക്കുന്ന വീട്ടില്‍ പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
നാട്ടുകാരുമായി ബന്ധമൊന്നുമില്ലാതെയാണ് ഇയാള്‍ പ്രദേശത്ത് താമസിച്ചു വന്നിരുന്നത്. എറണാകുളത്ത് എല്‍എല്‍ബി വിദ്യാര്‍ഥിയാണെന്ന വിവരം മാത്രമേ നാട്ടുകാര്‍ക്കുള്ളൂ. കണ്ണൂരിലെ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്നും അന്വേഷണസംഘം പരിശോധിച്ചു വരികയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക