Image

എനിക്ക് വേഗം തന്നെ നിങ്ങളുടെ അരികിലെത്തണം, നിങ്ങളെ കാണണം',സാധനങ്ങളുടെ ലിസ്റ്റ് ഇട്ട് മാതാപിതാക്കള്‍ക്ക് ഗുഹയില്‍ നിന്നും കുട്ടികളുടെ കത്ത്

Published on 07 July, 2018
എനിക്ക് വേഗം തന്നെ നിങ്ങളുടെ അരികിലെത്തണം, നിങ്ങളെ കാണണം',സാധനങ്ങളുടെ ലിസ്റ്റ് ഇട്ട് മാതാപിതാക്കള്‍ക്ക് ഗുഹയില്‍ നിന്നും കുട്ടികളുടെ കത്ത്
വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഇട്ട് മാതാപിതാക്കള്‍ക്ക് ഗുഹയില്‍ നിന്നും കുട്ടികളുടെ കത്ത്. നിങ്ങള്‍ വിഷമിക്കരുതെന്നും, ഞങ്ങളിവിടെ സുരക്ഷിതരാണെന്നും ഇവര്‍ കുറിച്ചു. 'എന്നെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ സങ്കടപ്പെടേണ്ട, എനിക്ക് പ്രശ്‌നമൊന്നുമില്ല, ഞാന്‍ തിരിച്ചെത്തിയാല്‍ എനിക്ക് ഫ്രൈഡ് ചിക്കന്‍ വാങ്ങിത്തരണ'മെന്നാണ് ഒരു കുട്ടിയുടെ കത്തിലെ ആവശ്യം.
'ഇവിടെ എനിക്ക് കുഴപ്പമൊന്നുമില്ല, പക്ഷെ കുറച്ച് തണുപ്പ് അധികമാണ്. എന്നാലും സാരമില്ല എനിക്ക് വേഗം തന്നെ നിങ്ങളുടെ അരികിലെത്തണം, നിങ്ങളെ കാണണം' എന്ന് മറ്റൊരാള്‍. തായ് നാവികസേനയുടെ ഫേസ്ബുക്ക് പേജിലാണ് കത്തുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ കോച്ച് തുവാം ഗുവാങ്ങിന്റെ കത്താണ് ആദ്യം പുറത്തു വന്നത്. അതില്‍ കുട്ടികളുടെ മാതാപിതാക്കളോടുള്ള തുവാമിന്റെ ക്ഷമാപണമാണുള്ളത്.
രക്ഷാപ്രവര്‍ത്തകരെ കുട്ടികള്‍ ഏല്‍പ്പിച്ച കത്തുകള്‍ അവര്‍ പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വൈല്‍ഡ് ബോര്‍ സോക്കര്‍ ടീമിലെ അംഗങ്ങളായ കുട്ടികള്‍ പരിശീലനത്തിനായി പോകുമ്പോഴാണ് ഗുഹയില്‍ അകപ്പെട്ടത്. ഒമ്പത് ദിവസമായി ഗുഹയ്ക്കുള്ളില്‍ കഴിയുന്ന കുട്ടികള്‍ ഇപ്പോഴും ധൈര്യം കൈവിട്ടിട്ടില്ലെന്ന് ഈ കുറിപ്പുകള്‍ വ്യക്തമാക്കുന്നു. ഇത് കാത്തിരിക്കുന്നവര്‍ക്കും ആശ്വാസം പകരുന്ന ഒന്നാണ്. അതേ സമയം ഗുഹയില്‍ കുടുങ്ങിയവരെ എത്രയും വേഗം രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ക്ക് പദ്ധതി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക