Image

രോഹിത് വിഎസ് ,ആസിഫ് അലി എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ഇബ് ലീസ്‌ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 07 July, 2018
രോഹിത് വിഎസ് ,ആസിഫ് അലി എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ഇബ് ലീസ്‌ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
മികച്ച അഭിപ്രായം നേടിയ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് ശേഷം രോഹിത് വിഎസ് ,ആസിഫ് അലി എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ഇബ് ലീസ്‌ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രേമത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ മഡോണ സെബാസ്റ്റിയന്‍ ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. മഡോണയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. വൈശാഖ് എന്ന കഥാപാത്രമായി ആസിഫ് അലിയും ഫിദയായി മഡോണയും എത്തുന്നു.
ഫാന്റസി സ്വഭാവത്തില്‍ ഒരുക്കിയിട്ടുള്ള ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഇച്ചൈസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. വിജേഷ് വിജയന്‍ സംവിധാനം ചെയ്ത മന്ദാരമാണ് അടുത്തതായി വരാനുള്ള മറ്റൊരു ആസിഫലി ചിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക