Image

എന്റെ അനിയനെ ആരും തൊടില്ല; മുന്നറിയിപ്പുമായി ഷാരൂഖിന്റെ മകന്‍ ആര്യന്‍

Published on 07 July, 2018
എന്റെ അനിയനെ ആരും തൊടില്ല;  മുന്നറിയിപ്പുമായി ഷാരൂഖിന്റെ മകന്‍ ആര്യന്‍

ഇന്നും ബോളിവുഡിന്റെ പ്രണയനായകനാണ് ഷാരൂഖ് ഖാന്‍. വയസ് അമ്പത് പിന്നിട്ടിട്ടും ഷാരൂഖിന്റെ ആരാധികമാര്‍ക്ക് ഒരു പഞ്ഞവുമില്ല. അച്ഛന്റെയത്ര വരില്ലെങ്കിലും തരക്കേടില്ലാത്ത ആരാധകവൃന്ദം കിങ് ഖാന്റെ മൂത്ത മകന്‍ ആര്യന്‍ ഖാനുമുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരാണ് ഈ താരപുത്രനെ പിന്തുടരുന്നത്.

എന്നാല്‍ കുറച്ചു നാളുകളായി ആര്‍ക്കും പിടി തരാതെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും മുങ്ങിയ ആര്യന്‍ വീണ്ടും ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കുഞ്ഞനിയന്‍ അബ്രാമിനൊപ്പമുള്ള ചിത്രവുമായാണ് ആര്യന്റെ വരവ്. കൂടെ ഒരു മുന്നറിയിപ്പും ഉണ്ട്. എന്റെ സഹോദരനെ ആരും തൊടില്ല എന്ന മുന്നറിയിപ്പോടെയാണ് ആര്യന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

കുടുംബവുമൊത്ത് യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ആര്യന്‍. ഷാരൂഖും മക്കളുമൊരുമിച്ചുള്ള ചിത്രം ഗൗരി ഖാനും പങ്കുവച്ചിരുന്നു. ഈയിടെ ആകാശ് അംബാനിയുടെയും ഇഷയുടെയും വിവാഹ നിശ്ചയത്തിനെത്തിയ ആര്യന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക