Image

മാധവന്‍ ബി. നായര്‍ ഫൊക്കാന പ്രസിഡന്റ്; ടോമി കോക്കാട് സെക്രട്ടറി; രണ്ടു പാനലിലും വിജയം

Published on 06 July, 2018
മാധവന്‍ ബി. നായര്‍ ഫൊക്കാന പ്രസിഡന്റ്; ടോമി കോക്കാട് സെക്രട്ടറി; രണ്ടു പാനലിലും വിജയം
ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2018-20 കാലയളവിലെ പ്രസിഡന്റായി മാധവന്‍ ബി. നായര്‍വിജയിച്ചു. അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പില്‍ പത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിര്‍ സ്ഥാനാര്‍ത്ഥിലീലാ മാരേട്ടിനെ പരാജയപ്പെടുത്തിയത്. (140-130)

ജനറല്‍ സെക്രട്ടറിയായി കാനഡയില്‍ നിന്നുള്ള ടോമി കോക്കാട് വിജയിച്ചു. ലീല മാരേട്ടിന്റെ പാനലില്‍ നിന്നുള്ള ടോമിക്ക്ഡാലസില്‍ നിന്നുള്ള ഏബ്രഹാം ഈപ്പനേക്കാള്‍ 22 വോട്ട് കൂടുതല്‍ കിട്ടി.

എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാനായി ശ്രീകുമാര്‍ ഉണ്ണിത്താന്‍ 82 വോട്ടിനു വിജയിച്ചു. ലീലയുടെ പാനലിലെ ജോസഫ് കുര്യപ്പുറത്തെയാണു പരാജയപ്പെടുത്തിയത്

വൈസ് പ്രസിഡന്റായി ഫ്‌ളോറിഡയില്‍ നിന്നുള്ള ഏബ്രഹാം കളത്തില്‍ ഫ്‌ളോറിഡയില്‍ നിന്നു തന്നെയുള്ളസണ്ണി മറ്റമനയെ3വോട്ടിനു പരാജയപ്പെടുത്തി. ലീലയുടെ പാനലിലാണു ഏബ്രഹാം കളത്തിലും മല്‍സരിച്ചത്.

ലീലയുടെ പാനലില്‍ നിന്നുള്ള ജോ. സെക്രട്ടറി സ്ഥാനാര്‍ഥി ഡോ. സുജ ജോസ് (ന്യു ജെഴ്‌സി) വാഷിംഗ്ടനില്‍ നിന്നുള്ള വിപിന്‍ രാജിനെ 29 വോട്ടിനു പരാജയപ്പെടുത്തി.

ഫോമായിലെ പോലെ തന്നെ ട്രഷറര്‍ വോട്ട് വീണ്ടും എണ്ണുന്നു. മാധവന്‍ നായരുടെ പാനലിലെ സജിമോന്‍ ആന്റണിക്ക് ആദ്യ വോട്ടെണ്ണലില്‍ 5 വോട്ട് ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍ 277 ബാലട്ടുകള്‍ക്ക് പകരം 288 എണ്ണം വന്നതിനാല്‍ വീണ്ടും വോട്ട് എണ്ണണമെന്നു മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ വിനോദ് കെയാര്‍കെ ആവശ്യപ്പെടുകയായിരുന്നു.
ഫോമായില്‍ മൂന്നു തവണ ട്രഷറ സ്ഥാനാര്‍ഥികളുടെ വോട്ട് എണ്ണിയിരുന്നു. 

വോട്ടെണ്ണല്‍ രാത്രി 9:20-നു തുടരുന്നു.

ഫോമായില്‍ നിന്നുള്ള ഏതാനും പേരും വോട്ട് ചെയ്തവരില്‍ പെടുന്നു.

മല്‍സരവും വാശിയുമൊക്കെ അവസാനിച്ചുവെന്നും എല്ലാവരെയും യോജിപ്പിച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നു പുതിയ പ്രസിഡന്റ് മാധവന്‍ നായരും സെക്രട്ടറി ടോമി കോക്കാടും പറഞ്ഞു. അര്‍ഹമായ സ്ഥാനങ്ങളും അംഗീകാരവും പാനലൊന്നും നോക്കാതെ നല്‍കുമെന്നു മാധവന്‍ നായര്‍ പറഞ്ഞു. തന്റെ വിജയം കനേഡിയന്‍ മലയാളികള്‍ക്ക് ലഭിച്ച അംഗീകാരമാണെന്നു ടോമി കോക്കാട് പറഞ്ഞു

കഴിഞ്ഞ തവണ തമ്പി ചാക്കോയ്ക്ക് വേണ്ടി പിന്മാറിയ മാധവന്‍ നായര്‍ക്ക് ഇത് മധുരതരമായ ജയം കൂടിയാണ്. ഫൊക്കാനാ നേതാക്കള്‍ മാധവന്‍ നായര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുകയും ചെയ്തിരിക്കുന്നു.

ന്യു ജേഴ്‌സിയില്‍ ഫൊക്കാനയ്ക്ക് സ്ഥിരമായി ഒരു ആസ്ഥാനവും ശക്തമായ റീജിയന്‍ സംഘാടനവും ഉറപ്പു നല്‍കി മത്സര രംഗത്തിറങ്ങിയ മാധവന്‍ നായര്‍ ന്യൂജേഴ്‌സിയിലെ അറിയപ്പെടുന്ന സാംഘടനാ പ്രവര്‍ത്തകനും ബിസിനസുകാരനും കൂടിയാണ്.

വ്യവസായരംഗത്തു പ്രവര്‍ത്തിക്കുന്ന മാധവന്‍ നായര്‍ക്ക് ഓരോ വിഷയത്തിലും ഒരു നിലപാടുണ്ട് .അതു ഫൊക്കാനയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം. മാധവന്‍ നായരുടെ ജയം ഫൊക്കാനയ്ക്കും വളര്‍ച്ചയുടെ പുത്തന്‍ നിലപാട് ഉണ്ടാക്കും എന്നതിന് സംശയം വേണ്ട .

തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം പൂനൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജുമെന്റില്‍ ബിരുദവും പെന്‍സല്‍വാനിയ അമേരിക്കന്‍ കോളേജില്‍ നിന്ന് ഫിനാന്‍സില്‍ ബിരുദവും നേടിയ ശേഷം 2005 ല്‍ ന്യൂ ജേഴ്‌സി ആസ്ഥാനമായി ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ് സ്ഥാപനം ആരംഭിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റും, നാമം സ്ഥാപകനും, എം ബി എന്‍ ഇന്‍ഷുറന്‍സ് ആന്‍ഡ് ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്‍സിഉടമയുമാണ്.

ഭാര്യ ഗീതാ നായര്‍, മക്കള്‍ ഭാസ്‌കര്‍ നായര്‍, ജാനു നായര്‍

ഫൊക്കാന പോലെയുള്ള ബഹുജന പ്രസ്ഥാനങ്ങളില്‍ സ്ഥാപിത താല്പര്യങ്ങള്‍ ഉണ്ടാകരുതെന്നും എല്ലാ സംഘടനകളുടേയും ലക്ഷ്യം ആത്യന്തികമായി നന്മ മാത്രമാണെന്നും ഫൊക്കാനാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ടോമി കൊക്കാട്.

കാനഡയില്‍ നിന്നും ഫൊക്കാനാ എക്‌സിക്യൂട്ടിവിലേക്കു മത്സരിക്കുന്ന ഏക സ്ഥാനാര്‍ത്ഥിയും ടോമിയാണ്.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ ടൊറന്റോ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ പ്രസിഡന്റ് കൂടിയാണ്. ടൊറന്റോ മലയാളി സമാജത്തിന്റെ സൂവര്‍ണ ജൂബിലി വര്‍ഷം കൂടിയാണിത്.

ഫൊക്കാനയെ അമേരിക്കയിലെ പുതു തലമുറ അംഗീകരിക്കുന്നതില്‍ സന്തോഷം മാത്രമെ ഉള്ളു. അമേരിക്കന്‍ മണ്ണില്‍ മലയാളി ഉള്ളയിടത്തോളം ഫൊക്കാനയും ഉണ്ടാകും. അമേരിക്കന്‍ മലയാളികള്‍ക്ക് ജാതിമത ചിന്തകള്‍ക്കപ്പുറത്ത് ഒന്നിച്ചു കൂടാന്‍ ഒരു വേദി.. അത് ഫൊക്കാനയോളം വരില്ല മറ്റൊന്നും.

2016 ലെ ഫൊക്കാനാ ടൊറന്റോ ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ആയിരുന്നു ടോമി കൊക്കാട്. ചരിത്ര വിജയമായിരുന്ന കണ്‍വന്‍ഷന്‍ ആയിരുന്നു ഇത്. ഇദ്ദേഹത്തിന്റെ മികവുറ്റ പ്രവര്‍ത്തനം കണ്‍വന്‍ഷന്‍ ഒരു വന്‍വിജയമാക്കുന്നതിന് സഹായിച്ചു. ഫൊക്കാനാ കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് അംഗംഎന്നീ നിലകളില്‍ മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ടൊറന്റോയില്‍ ബിസിനസ് നടത്തുന്ന ടോമി, ചോയ്‌സ് ഹോം റിയില്‍ എസ്റ്റേറ്റ് കമ്പനി 1കോക്കനട്ട് ഗ്രോവ് ഫുഡ്‌സ് (കേരളാ ഗ്രോസറി), ടെയ്സ്റ്റ് ഓഫ് മലയാളീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. നോര്‍ത്ത് അമേരിക്കന്‍ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ 1990 മുതല്‍ സജീവ സാനിധ്യമാണ് ടോമി. 
മാധവന്‍ ബി. നായര്‍ ഫൊക്കാന പ്രസിഡന്റ്; ടോമി കോക്കാട് സെക്രട്ടറി; രണ്ടു പാനലിലും വിജയംമാധവന്‍ ബി. നായര്‍ ഫൊക്കാന പ്രസിഡന്റ്; ടോമി കോക്കാട് സെക്രട്ടറി; രണ്ടു പാനലിലും വിജയംമാധവന്‍ ബി. നായര്‍ ഫൊക്കാന പ്രസിഡന്റ്; ടോമി കോക്കാട് സെക്രട്ടറി; രണ്ടു പാനലിലും വിജയംമാധവന്‍ ബി. നായര്‍ ഫൊക്കാന പ്രസിഡന്റ്; ടോമി കോക്കാട് സെക്രട്ടറി; രണ്ടു പാനലിലും വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക