Image

മുന്‍ കേന്ദ്ര മന്ത്രി എം.എം. ജേക്കബിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Published on 08 July, 2018
മുന്‍ കേന്ദ്ര മന്ത്രി എം.എം. ജേക്കബിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.എം. ജേക്കബിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
സ്വാതന്ത്ര്യ സമരത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തു വന്ന ജേക്കബ് നല്ല ഭരണാധികാരിയും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരള ഘടകത്തിന്റെ ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും കേരള സേവാ ദള്‍ ബോര്‍ഡിന്റെ ചെയര്‍മാനായും കോണ്‍ഗ്രസിന്റെ താത്വിക സെല്ലിന്റെ കണ്‍വീനറായും എം എം ജേക്കബ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓള്‍ ഇന്‍ഡ്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട അംഗമായി ഇദ്ദേഹം വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.
1982ലും 1988ലും ഇദ്ദേഹത്തെ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കുകയുണ്ടായി. 1986ല്‍ ഇദ്ദേഹത്തെ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാനായി തിരഞ്ഞെടുക്കുകയുണ്ടായി. പാര്‍ലമെന്ററി കാര്യ മന്ത്രിയായും, ആഭ്യന്തരകാര്യ മന്ത്രിയായും ജലവിഭവ വകുപ്പ് മന്ത്രിയായും പല അവസരങ്ങളില്‍ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക