Image

'നോ പറയേണ്ട സാഹചര്യത്തില്‍ നോ പറയുക തന്നെ വേണം': രമ്യ നമ്ബീശന്‍

Published on 08 July, 2018
'നോ പറയേണ്ട സാഹചര്യത്തില്‍ നോ പറയുക തന്നെ വേണം': രമ്യ നമ്ബീശന്‍
സിനിമയിലെ ഇരട്ടത്താപ്പിനെതിരേ രൂക്ഷവിമര്‍ശനവുമായി രമ്യ നമ്പീശന്‍. 'എതിര്‍ത്തു സംസാരിക്കുമ്പോള്‍ ഭാവി ഇരുട്ടിലാകുന്ന അവസ്ഥ എവിടെയുമുണ്ടാകും. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ മടിയില്ല, അതുകൊണ്ടുണ്ടാകുന്ന നഷ്ടങ്ങളുടെ പേരില്‍ ഖേദിക്കാറുമില്ല' രമ്യ പറയുന്നു. 

'സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടം ലഭിക്കണം. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതലായി സ്ത്രീകള്‍ ജോലി ചെയ്യാനെത്തുന്നുണ്ട്. അവര്‍ക്കവിടെ ഭയംകൂടാതെ സുരക്ഷിതവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ലഭിക്കുക തന്നെ വേണം. വിമണ്‍ ഇന്‍ സിനിമ കളക്ടീവിന് ഇനിയുമെറെ മുന്നോട്ടുപോകാനുണ്ട്. ആരെയും പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കാനോ ഏതെങ്കിലും സംഘടനകളെ അവഹേളിക്കാനോ വനിതാ കൂട്ടായ്മ ശ്രമിക്കുന്നില്ല. നിലവിലെ സാഹചര്യത്തില്‍ സിനിമയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളോട് ആശയപരമായ ചില വിയോജിപ്പുകളുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ നേതൃത്വം അല്പംകൂടി പക്വമായ നിലപാടുകള്‍ കൈക്കൊള്ളേണ്ടിയിരുന്നെന്ന് തോന്നി, ആ അഭിപ്രായമാണ് പറഞ്ഞത്.
കേരളത്തെ മൊത്തം ഞെട്ടിച്ച ഒരുസംഭവമാണ് സിനിമാ മേഖലയില്‍ ഉണ്ടായത്. സിനിമയിലെ ഒരു കുട്ടിക്ക് സംഭവിച്ച അവസ്ഥ ഇനി മറ്റൊരു മേഖലയിലെയും സ്ത്രീക്കു നേരെ ഉണ്ടാകാതിരിക്കണം. സമാന അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പുകളാണ് ഈ ശബ്ദങ്ങള്‍, ചിലസമയങ്ങളില്‍ ചില പ്രതികരണങ്ങള്‍ നടത്താതിരിക്കാനാവില്ല. സിനിമയ്ക്കുള്ളിലെ വനിതാകൂട്ടായ്മ മുന്നോട്ടുവെച്ച ആശയത്തിന് സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, കലാരംഗങ്ങളില്‍നിന്ന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. അത് ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ഏറെ കരുത്തുനല്‍കുന്നു.

നമുക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ ഇഷ്ടമല്ലെന്നും നോ പറയേണ്ട സഹചര്യത്തില്‍ നോ പറയാനുള്ള ധൈര്യവും കാണിച്ചാല്‍ തന്നെ പകുതി ജയിച്ചു. സിനിമയുടെ അണിയറയില്‍ സ്ത്രീകള്‍ മാത്രമല്ല, പ്രശ്‌നങ്ങള്‍ നേരിടുന്നത്. പല വിവരങ്ങളും തുറന്നു പറഞ്ഞ് ആണ്‍ സുഹൃത്തുക്കളും ഇന്ന് മുന്നോട്ടുവരുന്നുണ്ട്. പുതിയ തലമുറയിലെ കുട്ടികള്‍ വളരെ ബോള്‍ഡാണ്. മോശം പ്രവണതകള്‍ക്കൊപ്പം നീങ്ങാന്‍ അവരെ കിട്ടില്ലെന്ന് മാത്രമല്ല, ശക്തമായി പ്രതികരിക്കാനും അവര്‍ തയ്യാറാകുന്നു-രമ്യ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക