Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ് (56) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജിമ്മി കണിയാലി Published on 08 July, 2018
ചിക്കാഗോ മലയാളി അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ് (56) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 14 ശനിയാഴ്ച ഉച്ചക്ക് 12:30 മുതല്‍ മുതല്‍ മൗണ്ട് പ്രോസ്‌പെക്റ്റിലുള്ള സി എം എ ഹാളില്‍ വെച്ച് നടത്തപെടുന്ന ചീട്ടുകളി (56) മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം സെക്രട്ടറി ജിമ്മി കണിയാലി, കണ്‍വീനര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ എന്നിവര്‍ അറിയിച്ചു.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന കുരിയന്‍ മുല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് കെ കെ തോമസ് കൊല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍ റോളിങ്‌ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനമായി ലഭിക്കും

ചീട്ടു കളി മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് കമ്മിറ്റി അംഗങ്ങളായ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോര്‍ജ് പുതുശ്ശേരില്‍ , മത്തിയാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാനിക്കുന്നേല്‍ എന്നിവരോടൊപ്പം, ഭാരവാഹികളായ ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു തുടങ്ങിയവരും മറ്റു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോടൊപ്പം നേതൃത്വം നല്‍കും

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും വേഗം ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ (630 607 2208), ജോര്‍ജ് പുതുശ്ശേരില്‍ (773 999 1055), മത്തിയാസ് പുല്ലാപ്പള്ളി (847 644 6305 ) , ഷിബു മുളയാനിക്കുന്നേല്‍0 (630 849 1253)എന്നിവരുമായി ബന്ധപെടുക.

Join WhatsApp News
thomas 2018-07-08 14:27:40
Playing cards  is ok but paying money for playing cards are gambling. You all can sponser for gambling but no money to give some poor people. I thought CMA doing a good job but will u please stop this type of non-sence games
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക