Image

കളിച്ചും ചിരിച്ചും ചോദ്യങ്ങള്‍ ചോദിച്ചും ഇത്തിരിനേരം ഒത്തിരിസ്‌നേഹത്തോടെ സ്‌നേഹസല്ലാപം..

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 09 July, 2018
കളിച്ചും ചിരിച്ചും ചോദ്യങ്ങള്‍ ചോദിച്ചും ഇത്തിരിനേരം ഒത്തിരിസ്‌നേഹത്തോടെ സ്‌നേഹസല്ലാപം..
സൗദിഅറേബ്യയിലെ ഔദ്യോഗിക ജീവിതത്തിലെ കാലാവധിപൂര്‍ത്തിയാക്കി മറ്റൊരു രാജ്യത്തേക്ക് ജോലിമാറിപോകുന്ന വെങ്കിടേശ്വരന്‍ നാരായണ്‍ എന്ന വി.നാരായണന്‍ റിയാദിലെ മലയാളി പൊതുസമൂഹത്തിന്റെ സ്‌നേഹയാത്രയയപ്പു സമ്മേളേനങ്ങളില്‍ ഒരു താരമായി മാറിയിരിക്കുന്നു.

റിയാദിലെ  ക്ഷമ സ്ത്രീ കൂട്ടായ്മ ചെയര്‍പെഴ്‌സണ്‍ ആനി സാമുവലിന്റെ വസതിയില്‍  സംഘടിപ്പിച്ച സ്‌നേഹസല്ലാപം നാരായനനന്‍സാറിനും കുടുംബത്തിനൊപ്പവും ഇത്തിരിനേരം ഒത്തിരി സ്‌നേഹാദരങ്ങളോടെ സംഘടിപ്പിച്ച യാത്രയയപ്പ് ശ്രദ്ധേയമായി ഉച്ചക്ക് രണ്ടുമണിക്ക് വിഭവസമൃദ്ധമായ സദ്യയോടുകൂടി ആരഭിച്ച സൗഹൃദ സല്ലാപം നാലരമണിക്കൂര്‍ ആടിയും പാടിയും ചോദ്യങ്ങള്‍ ചോദിച്ചും തീര്‍ത്തും വിത്യസ്തമായി.

ഔദ്യോഗിക ജീവിതം ആരഭിച്ച നാള്‍മുതല്‍ സൗദി അറേബ്യയിലെ മൂന്നുവര്‍ഷത്തെ അനുഭവങ്ങള്‍ വരെ അദ്ദേഹം സല്ലാപത്തില്‍ പങ്കുവെച്ചു. മുപ്പത് ലക്ഷത്തില്‍ പരം ആളുകള്‍ ഉള്ള സൗദിയില്‍ അവരുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ പരിഹരിക്കാനുള്ള സ്റ്റാഫുകള്‍ ഇല്ലായെന്നുള്ളവസ്തുത എല്ലാവര്ക്കും അറിയാം പക്ഷെ ഉള്ള സ്റ്റാഫുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു അത് വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരമായിമാറ്റാന്‍ സാധിക്കുന്നു എംബസിയിലെ എല്ലാ വളണ്ടിയര്‍മാരെയും സോഷ്യല്‍ വര്‍ക്കേഴ്‌സിനെയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. റിയാദില്‍ നിന്ന് പോയാലും നിങ്ങളുടെ സ്‌നേഹം എന്നും ഉണ്ടാകണം. ജക്കാര്‍ത്തയില്‍ എന്റെ വീടിന്റെ വാതില്‍ എന്നും നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കും എന്ന് പറയാനും അദ്ദേഹം മറന്നില്ല .റിയാദിലെ അനുഭവങ്ങള്‍ താന്‍ എഴുതുന്ന പുസ്തകത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌നേഹ സല്ലാപത്തില്‍ പ്രിയ നാരായണന്‍ ,മകന്‍ ഹരി, എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, എന്‍ ആര്‍ കെ വൈസ് ചെയര്‍മാന്‍ സത്താര്‍ കായംകുളം ,ജീവന്‍ ടി.വി സൗദി ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍, അയൂബ് കരൂപടന്ന, കെ.കെ.സാമുവല്‍  ഷാജഹാന്‍ കല്ലമ്പലം റിഷി ലതീഫ് , വിക്കി സാമുവല്‍, വിപിന്‍ സാമുവല്‍, സല്‍മാനുല്‍  ഫാരീസ്, ജിബിന്‍ ജോസ്, കുഞ്ഞ്ജു സി നായര്‍, സോണി കുട്ടനാട്, ജിമ്മി, ഹനീഫ ,ജോണ്‍സന്‍, ജോജി, തുടങ്ങി ക്ഷമ സ്ത്രീ കൂട്ടായ്മയുടെ നേതാക്കള്‍ ആനി സാമുവല്‍, റെക്‌സി ജോര്‍ജ്, നജുമുന്നീസ ഷാജഹാന്‍, സിമി ജോണ്‌സന്‍, ജിന്‍സി വിപിന്‍, ഫാത്തിമ ബീവി , നയന ജിബിന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

 

കളിച്ചും ചിരിച്ചും ചോദ്യങ്ങള്‍ ചോദിച്ചും ഇത്തിരിനേരം ഒത്തിരിസ്‌നേഹത്തോടെ സ്‌നേഹസല്ലാപം..കളിച്ചും ചിരിച്ചും ചോദ്യങ്ങള്‍ ചോദിച്ചും ഇത്തിരിനേരം ഒത്തിരിസ്‌നേഹത്തോടെ സ്‌നേഹസല്ലാപം..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക