Image

കാനഡ തൊഴിലന്വേഷകര്‍ക്ക് 5,350 വീസകള്‍

Published on 28 March, 2012
കാനഡ തൊഴിലന്വേഷകര്‍ക്ക് 5,350 വീസകള്‍
ഒട്ടാവ: ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡ (ഐഇസി) പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷം കാനഡയില്‍ ജോലി ചെയ്യാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന യുവാക്കള്‍ക്കായി 5,350 കനേഡിയന്‍ വീസകള്‍.

പശ്ചിമ പ്രവിശ്യകളായ ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, ടൊറന്റോ എന്നിവിടങ്ങളിലെ ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ മേഖലകളിലാണ് പരിചയസമ്പന്നരായ തൊഴിലാളികളുടെ ഒഴിവുകളുള്ളതെന്ന് യുകെയിലെ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ ഗോര്‍ഡണ്‍ കാംപ്‌ബെല്‍ പറഞ്ഞു.

ബിരുദധാരികള്‍ക്കും ഒരുവര്‍ഷത്തെ ഇടവേളയെടുക്കാന്‍ കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ഏറ്റവും പ്രചാരം നേടിയ പ്രോഗ്രാമാണ് ഐഇസി. എന്നാല്‍ വിദ്യാഭ്യാസ പശ്ചാത്തലം പരിഗണിക്കാതെ ഏതൊരു യുവാവിനും ഈ അവസരം വിനിയോഗിക്കാനാകും. സ്‌കൂള്‍ ഫൈനല്‍ പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. 18 മുതല്‍ 35 വരെയാണ് പ്രായപരിധി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക