Image

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പായി; പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതിയും തള്ളി

Published on 09 July, 2018
നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പായി; പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതിയും തള്ളി
രാജ്യം നടുങ്ങിയ ക്രൂരതയ്ക്ക് തുക്കുകയര്‍ തന്നെ ഉറപ്പായി. നിര്‍ഭയ കേസിലെ പ്രതികളുടെ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണ് നാലു പ്രതികള്‍ക്കും വധശിക്ഷ ഉറപ്പായത്. വധശിക്ഷ ലഭിച്ചവരില്‍ മൂന്ന് പേര്‍ മാത്രമായിരുന്നു പുനപരിശോധനാ ഹര്‍ജി നല്‍കിയിരുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്. 
പ്രതികള്‍ക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീകോടതിയും ശരിവെച്ചിരുന്നു. 
2012 ഡിസംബര്‍ 16ന് ആണ് ഓടിക്കൊണ്ടിരുന്ന ബസില്‍ ഫിസിയോതൊറപ്പി വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. പിന്നീട് സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ അവള്‍ ലോകത്തോട് വിടപറഞ്ഞു. രാജ്യമെങ്ങും അവള്‍ക്കായി കണ്ണീരൊഴുക്കി. വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നു. ഡല്‍ഹിയില്‍ മുല്ലപ്പൂ വിപ്ലവം മോഡല്‍ സമരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. 
കേസിലെ ആറുപ്രതികളില്‍ മുഖ്യപ്രതിയായ രാംസിങ് വിചാരണഘട്ടത്തില്‍ 2013ല്‍ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജൂവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷനല്‍കിയിരുന്നു. ഇയാളുടെ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക