Image

പ്രണവ് മോഹന്‍ലാലിന്‍റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട്

Published on 09 July, 2018
പ്രണവ് മോഹന്‍ലാലിന്‍റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട്
സാഗര്‍ ഏലീയാസ് ജാക്കി എന്ന ഡോണ്‍ കഥാപാത്രമായി മോഹന്‍ലാല്‍ മലയാള സിനിമയിലെ ആക്ഷന്‍ നായകനായി മാറിയ ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത ചിത്രം. 1987 മെയ് 14നാണ് ചിത്രം റിലീസിനെത്തിയത്. വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ മകന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി രംഗത്തെത്തുകയാണ്. 
പ്രണവ് മോഹന്‍ലാലിന്‍റെ അടുത്ത ചിത്രമാണ് രാമലീലയുടെ സംവിധായകന്‍ അരുണ്‍ഗോപി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്. എന്നാല്‍ ഇതൊരു അധോലോക ചിത്രമല്ല എന്ന് ടാഗ്ലൈനില്‍ തന്നെ പറയുന്നുണ്ട്. പക്ഷെ നിറഞ്ഞ ആക്ഷന്‍ രംഗങ്ങളാല്‍ ചിത്രം സമൃദ്ധമായിരിക്കുമെന്ന് സൂചന നല്‍കിക്കൊണ്ട് പീറ്റര്‍ ഹെയ്നെ ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടറായി എത്തിച്ചിരിക്കുന്നു. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക