Image

ഫൈന്‍ ആര്‍ട്‌സ് നാടകം സെപ്റ്റംബര്‍ 22 ന്

ജോര്‍ജ് തുമ്പയില്‍ Published on 09 July, 2018
ഫൈന്‍ ആര്‍ട്‌സ് നാടകം സെപ്റ്റംബര്‍ 22 ന്
ടീനെക്ക് (ന്യുജഴ്‌സി) ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ ഏറ്റവും പുതിയ നാടകം കടലോളം കനിവ് ന്യുജഴ്‌സിയില്‍ അരങ്ങേറുന്നു. സെപ്റ്റംബര്‍ 22 ന് വൈകുന്നേരം ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ മിഡില്‍ സ്‌കൂളില്‍ വച്ചാണ് നാടകത്തിന്റെ അരങ്ങേറ്റം. ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ 17-ാവര്‍ഷ ഉപഹാരമാണ് കടലോളം കനിവ് എന്ന് രക്ഷാധികാരി പി. ടി. ചാക്കോ (മലേഷ്യ) അറിയിച്ചു.

കേരള മണ്ണില്‍ വിവാദമായ ദയാവധത്തിന്റെ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞ് വന്ന കഥയാണ് കടലോളം കനിവിന്റേത്. പ്രശസ്ത നാടക കൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ പുതിയ നാടകങ്ങളില്‍ ഒന്നാണിത്. റിഹേഴ്‌സല്‍  സജീവമായതായി പ്രസിഡന്റ് എഡിസണ്‍ ഏബ്രഹാം അറിയിച്ചു. പ്രമുഖ നടന്‍ ജോസ് കാഞ്ഞിരപ്പള്ളിയുടെ ശിക്ഷണത്തിലും സണ്ണി റാന്നി, റെഞ്ചി കൊച്ചുമ്മന്‍ എന്നിവരുടെ മേല്‍നോട്ടത്തിലുമാണ് റിഹേഴ്‌സല്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് സെക്രട്ടറി റോയി മാത്യു പറഞ്ഞു.

ടീനോ തോമസ് ആണ് ട്രഷറാര്‍. സജിനി സഖറിയ, റെഞ്ചി കൊച്ചുമ്മന്‍, ജോര്‍ജ് തുമ്പയില്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ഓഡിറ്റര്‍: സിബി ഡേവിഡ്. വിവരങ്ങള്‍ക്ക്: പ്രൊഡ്യൂസര്‍ ഷൈനി ഏബ്രഹാം: 201 445 2336, റോയി മാത്യു: 201 214 2841, ടീനോ തോമസ്: 845 538 3203.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക