Image

2019 പി.സി.എന്‍.എ.കെ മയാമിയില്‍; റവ.കെ.സി.ജോണ്‍ ദേശീയ കണ്‍വീനര്‍; വിജു തോമസ് സെക്രട്ടറി

നിബു വെള്ളവന്താനം Published on 09 July, 2018
2019 പി.സി.എന്‍.എ.കെ മയാമിയില്‍;  റവ.കെ.സി.ജോണ്‍ ദേശീയ കണ്‍വീനര്‍; വിജു തോമസ്  സെക്രട്ടറി
ഫ്‌ലോറിഡ : 2019 ജൂലൈയില്‍ ഫ്‌ലോറിഡയിലെ മയാമിയില്‍ നടക്കുന്ന പി.സി.എന്‍.എ.കെ 37 മത് പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ജൂലൈ 4 മുതല്‍ 7വരെ മയാമി എയര്‍പോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററിനോടനുബന്ധിച്ചുള്ള ഡബിള്‍ ട്രീ ഹില്‍ട്ടണ്‍ ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടും. ബോസ്റ്റണ്‍ സ്പ്രിങ്ങ്ഫീല്‍ഡില്‍ വെച്ച് നടത്തപ്പെട്ട 36- മത് സമ്മേളനത്തില്‍ നാഷണല്‍ കമ്മറ്റിയെ തിരഞ്ഞെടുത്തു.

പാസ്റ്റര്‍ കെ. സി. ജോണ്‍ (ഫ്‌ലോറിഡ), നാഷണല്‍ കണ്‍വീനര്‍, വിജു തോമസ് (ഡാളസ്) നാഷണല്‍ സെക്രട്ടറി, ബിജു ജോര്‍ജ്ജ് (കാനഡ) നാഷണല്‍ ട്രഷറര്‍, ഇവാ. ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം (ഫ്‌ലോറിഡ) നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ എന്നിവരടങ്ങുന്നതാണു തിരഞ്ഞെടുക്കപ്പെട്ട പുതിയ സമിതി. നാഷണല്‍ മീഡിയ കോര്‍ഡിനേറ്ററായി കുര്യന്‍ സഖറിയ (ഒക്കലഹോമ) യേയും തിരെഞ്ഞെടുുത്തു.

ദേശിയ സമിതി അംഗങ്ങളായി അനു മാത്യു (അരിസോണ), ഫില്‍സണ്‍ തോമസ് ( കണേറ്റിക്കട്ട് ), സ്റ്റാന്‍ലി കൊട്ടയാടിയില്‍ ((ജോര്‍ജ്ജിയ), സാം വര്‍ഗ്ഗീസ് (വാന്‍കൂവര്‍), സാജന്‍ തോമസ് (സൗത്ത് ഫ്‌ലോറിഡ), ഡോ. വിജി തോമസ് ( മിഷിഗണ്‍), പാസ്റ്റര്‍ ജോര്‍ജ്ജ് പി. ചാക്കോ, സാബി കോശി (ന്യൂയോര്‍ക്ക്), ജോണ്‍സണ്‍ ഉമ്മന്‍ (ഇല്ലിനോയിസ്), അലക്‌സ് ഇടിക്കുള ( നോര്‍ത്ത് കരോളിന), പാസ്റ്റര്‍ സ്റ്റാന്‍ലി ജോസഫ് (ന്യൂജേഴ്‌സി), സ്റ്റാന്‍ലി സെഖറിയ (ഒഹായോ), കുര്യന്‍ സഖറിയാ ( ഒക്കലഹോമ), സാം കുരുവിള (പെന്‍സില്‍വേനിയ), പാസ്റ്റര്‍ സാംകുട്ടി വര്‍ഗ്ഗീസ് (ടെന്നസി), പാസ്റ്റര്‍ മാത്യു കെ. ഫിലിപ്പ് (ഹ്യൂസ്റ്റണ്‍), പാസ്റ്റര്‍ ബെന്‍ ജോണ്‍സ് ( സൗത്ത് കരോളിന), ഷിബു വര്‍ഗ്ഗീസ് ( വെര്‍ജീനിയ), പാസ്റ്റര്‍ ഫിന്നി ബെഞ്ചമിന്‍ വര്‍ഗ്ഗീസ് ( ഡെലവെയര്‍), എന്നിവരെയും സംസ്ഥാന പ്രതിനിധികളായി തിരഞ്ഞെടുത്തു.

നാഷണല്‍ കണ്‍വീനര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ കെ. സി. ജോണ്‍ ( ഫ്‌ലോറിഡ), സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവല്ല കവിയൂരില്‍ നിന്നും കന്യാകുമാരിയിലേക്ക് കുടിയേറി പാര്‍ത്ത കവിയൂര്‍ കാതേട്ട് ചെറിയാന്‍ ഉപദേശി- മറിയാമ്മ ദമ്പതികളുടെ മകനാണ്. മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളേജിലെ പഠനാനന്തരം കുമ്പനാട് ഹെബ്രോന്‍ ബൈബിള്‍ കോളേജിലും ദൈവവചന പഠന നടത്തി. പരേതനായ പാസ്റ്റര്‍ കെ. ഇ. ഏബ്രഹാമിന്റെ ഒപ്പം താമസിച്ച് ശുശ്രൂഷകളില്‍ പരിശീലനം ലഭിച്ചശേഷം മുപ്പത്തഞ്ച് വര്‍ഷമായി അമേരിക്കയില്‍ കുടുംബത്തോടൊപ്പം താമസിച്ച്, ഒക്കലഹോമ സിറ്റി, സൗത്ത് ഫ്‌ലോറിഡ എന്നിവടങ്ങളിലെ ഐ. പി. സി. സഭകളില്‍ ദൈവശുശ്രൂഷയില്‍ ആയിരുന്നിട്ടുണ്ട്. ഐ.പി.സി കേരള സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായിരുന്നു. നിലവില്‍ ജനറല്‍ കൗണ്‍സില്‍ പ്രസ്ബിറ്ററിയംഗമായ പാസ്റ്റര്‍ കെ.സി ജോണ്‍ പെന്തക്കോ സ്തല്‍ കോണ്‍ഫ്രന്‍സിന്റെ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗത്ത് ഫ്‌ലോറിഡ ഐ.പി.സി.സഭാ ശുശ്രൂഷകനായ ഇദ്ദേഹം മികച്ച സംഘാടകനും, വേദാദ്ധ്യാപകനുമാണ്. ഭാര്യ: സാറാമ്മ. മക്കള്‍: ഗ്രെയ്‌സ്, ആനി, ലിസ.

നാഷണല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ വിജു തോമസ് ചര്‍ച്ച് ഓഫ് ഗോഡ് നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ സെക്രട്ടറിയായി മൂന്നു തവണ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മികച്ച സംഘാടകനായ ഇദ്ധേഹം ന്യൂയോര്‍ക്ക് പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പിന്റെയും, പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫ്രന്‍സ് ഓഫ് ഡാളസിന്റേയും, നേതൃത്വ നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെല്‍റ്റ എയര്‍ലൈനില്‍ ജോലി ചെയ്തുതുവരുന്ന ഇദ്ദേഹം ഡാളസ് മൗണ്ട് സയോണ്‍ ചര്‍ച്ച് ഓഫ് ഗോഡ് സംഭാഗമാണ്. ഭാര്യ ലിസി. മക്കള്‍: ലിന്‍ഡ, ലിയാ, ലാന്‍സ്.

നാഷണല്‍ ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ബിജു ജോര്‍ജ്ജ് കൊല്ലം സ്വദേശിയും ടൊറാന്റോ സയോണ്‍ ഗോസ്പല്‍ അസംബ്ലി സഭാംഗവുമാണ്. നിരവധി തവണ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സിന്റെ ദേശീയ പ്രവര്‍ത്തക സമിതിയില്‍ അംഗമായിട്ടുണ്ട്. ഭാര്യ സിസിലി. മക്കള്‍: വെസ്‌ളി, ബ്രിറ്റ്‌നി, ബ്രാഡ്‌ലി

നാഷണല്‍ യൂത്ത് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഇവാ. ഫ്രാങ്കിളിന്‍ ഏബ്രഹാം ഒര്‍ലാന്‍ഡോ ക്രിസ്ത്യന്‍ അസംബ്ലി അംഗവും സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാമിന്റെ മകനുമാണ്. അഡ്വെന്റിസ്റ്റ് ഹെല്‍ത്ത് സിസ്റ്റത്തിന്റെ ഇന്റേണല്‍ ഓഡിറ്റര്‍ ആയി ഭൗതിക ജോലി ചെയ്യുന്നതിനോടൊപ്പം വേദ വിദ്യാര്‍ത്ഥി കൂടിയാണ്. ഭാര്യ ജോയിസ്. മക്കള്‍: ഏരിയല്‍, സയോണ്‍, സൈലസ്

നാഷണല്‍ മീഡിയ കോര്‍ഡിനേറ്ററായി തെരെഞ്ഞെടുക്കപ്പെട്ട കുര്യന്‍ സഖറിയ ഒക്കലഹോമ ഐ.പി.സി സഭാംഗവും സെന്റ് ആന്റണി ഹോസ്പിറ്റല്‍ സ്റ്റാഫുമാണ്. ഭാര്യ സിനി. മക്കള്‍: ഏബല്‍, ആന്‍, അനെറ്റ്.

2020-ലെ 38 മത് പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ഫിലദല്‍ഫ്യയില്‍ വെച്ച് പാസറ്റര്‍ റോബി മാത്യുവിന്റെ നേത്യത്വത്തില്‍ നടക്കപ്പെടും.

ഫോട്ടോ: പാസ്റ്റര്‍ കെ. സി. ജോണ്‍ (നാഷണല്‍ കണ്‍വീനര്‍) വിജു തോമസ് (നാഷണല്‍ സെക്രട്ടറി), ബിജു ജോര്‍ജ്ജ് (നാഷണല്‍ ട്രഷറര്‍) , ഇവാ. ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), കുര്യന്‍ സഖറിയ (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ )
2019 പി.സി.എന്‍.എ.കെ മയാമിയില്‍;  റവ.കെ.സി.ജോണ്‍ ദേശീയ കണ്‍വീനര്‍; വിജു തോമസ്  സെക്രട്ടറി2019 പി.സി.എന്‍.എ.കെ മയാമിയില്‍;  റവ.കെ.സി.ജോണ്‍ ദേശീയ കണ്‍വീനര്‍; വിജു തോമസ്  സെക്രട്ടറി2019 പി.സി.എന്‍.എ.കെ മയാമിയില്‍;  റവ.കെ.സി.ജോണ്‍ ദേശീയ കണ്‍വീനര്‍; വിജു തോമസ്  സെക്രട്ടറി2019 പി.സി.എന്‍.എ.കെ മയാമിയില്‍;  റവ.കെ.സി.ജോണ്‍ ദേശീയ കണ്‍വീനര്‍; വിജു തോമസ്  സെക്രട്ടറി2019 പി.സി.എന്‍.എ.കെ മയാമിയില്‍;  റവ.കെ.സി.ജോണ്‍ ദേശീയ കണ്‍വീനര്‍; വിജു തോമസ്  സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക