CRF യോങ്കേഴ്‌സ് കണ്‍വെന്‍ഷന്‍ ജൂലൈ 13 വെള്ളിയാഴ്ച
AMERICA
10-Jul-2018

യോങ്കേഴ്‌സില്‍ എല്ലാ ശനിയാഴ്ചയും കൂടിവരാറുള്ള ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഈ വെള്ളിയാഴ്ച(ജൂലൈ 13-ാം തീയ്യതി) വൈകുന്നേരം 6 മണിക്ക്(St.John's Episcopal Church, 100 Underhill Rd, Yonkers 10710) നടത്തപ്പെടുന്നു. സഭാവ്യത്യാസം കൂടാതെ എല്ലാ വിശ്വാസികളും യേശുക്രിസ്തുവിന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്ന ഈ കൂട്ടായ്മയുടെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ ഫെല്ലോഷിപ്പിന് നേതൃത്വം കൊടുക്കുന്ന പ്രൊഫ.എം.വൈ. യോഹന്നാന്‍ നല്‍കുന്ന ഓണ്‍ലൈന്‍ മെസ്സേജിനോടൊപ്പം Fact യില്‍ എന്‍ജിനീയര്‍ ആയ ശ്രീ.ഡാനിയേല്‍ ജോണ്‍ മുഖ്യസന്ദേശം നല്‍കുന്നു. അവരവര്‍ നില്‍ക്കുന്ന സഭയില്‍ തന്നെ നിന്നുകൊണ്ട് രക്ഷിതാവായ യേശുക്രിസ്തുവിനെ ജീവിതത്തില്‍ അനുഭവിച്ച് സന്തോഷിക്കുവാനും നിത്യതക്ക് ഒരുങ്ങുവാനും ഉദേശ്ശിച്ചുള്ള ഈ കൂട്ടായ്മയിലേക്ക് സഭാവ്യത്യാസം കൂടാതെ ഏവരെയും സ്വാഗതം ചെയ്യുന്നു.
ജൂലൈ 14, 15(ശനി, ഞായര്‍) ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്ക് റോക് ലാന്റ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നു(85 Marion St., Nyack, NY 10960)

Comments.
Tom
2018-07-10 11:21:26
ദൈവം അനുഗ്രഹിക്കട്ടെ
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments