Image

എയര്‍സെല്‍മാക്‌സിസ്‌ കേസ്‌: ചിദംബരത്തിന്‍റെയും മകന്‍റെയും അറസ്റ്റ്‌ താത്‌ക്കാലികമായി തടഞ്ഞു

Published on 10 July, 2018
എയര്‍സെല്‍മാക്‌സിസ്‌ കേസ്‌: ചിദംബരത്തിന്‍റെയും മകന്‍റെയും അറസ്റ്റ്‌ താത്‌ക്കാലികമായി തടഞ്ഞു

ന്യുഡല്‍ഹി: എയര്‍സെല്‍മാക്‌സിസ്‌ കേസില്‍ മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെയും മകന്‍റെയും അറസ്റ്റ്‌ താത്‌ക്കാലികമായി തടഞ്ഞു. ഇരുവരുടേയും അറസ്റ്റ്‌ കോടതി ഓഗസ്റ്റ്‌ ഏഴ്‌ വരെ തടഞ്ഞത്‌.

അറസ്റ്റ്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ ചിദംബരം മേയ്‌ 30നാണ്‌ കോടതിയെ സമീപിച്ചത്‌. തന്റെ പക്കല്‍ നിന്നും തെളിവുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ സര്‍ക്കാരിന്റെ കൈവശമിരുന്നതാണെന്നും ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു.

സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും 2011ലും 2012ലും രജിസ്റ്റര്‍ ചെയ്‌ത കേസുകളില്‍ കാര്‍ത്തിക്ക്‌ കോടതി ഇന്നു വരെ നേരത്തെ അറസ്റ്റില്‍ നിന്ന്‌ സംരക്ഷണം നല്‍കിയിരുന്നു. എയര്‍സെല്ലില്‍ നിക്ഷേപം നടത്തുന്നതിന്‌ എം/എസ്‌ ഗ്ലോബല്‍ കമ്മ്യുണിക്കേഷന്‍ ഹോള്‍ഡിംഗ്‌ സര്‍വീസസ്‌ ലിമിറ്റഡ്‌ എന്ന കമ്‌ബനിക്ക്‌ വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡില്‍ നിന്നും ക്ലിയറന്‍സ്‌ സംഘടിപ്പിച്ചു നല്‍കാന്‍ കാര്‍ത്തിയും ചിദംബരവും വഴിവിട്ട്‌ സഹായിച്ചുവെന്നാണ്‌ കേസ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക