Image

ജീവനക്കാരുടെ പണിമുടക്കില്‍ ജര്‍മന്‍ വിമാനത്താവളങ്ങള്‍ സ്‌തംഭിക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 28 March, 2012
ജീവനക്കാരുടെ പണിമുടക്കില്‍ ജര്‍മന്‍ വിമാനത്താവളങ്ങള്‍ സ്‌തംഭിക്കുന്നു
ബര്‍ലിന്‍/കൊളോണ്‍: ജര്‍മനിയിലെ പൊതുമേഖലാ ജീവനക്കാരു ൈസൂഘടനയായ വെര്‍ഡി യൂണിയന്‍ ആഹ്വാനം ചെയ്‌ത പണിമുടക്ക്‌ ജര്‍മനിയിലെ പ്രധാന വിമാനത്താവളങ്ങളെ സ്‌തംഭനാവസ്ഥയിലേക്കു നയിക്കുന്നു. ഫ്രാങ്ക്‌ഫര്‍ട്ട്‌, മ്യൂണിക്‌, ബര്‍ലിന്‍, ഹാംബുര്‍ഗ്‌, കൊളോണ്‍/ബോണ്‍, ഡ്യൂസല്‍ഡോര്‍ഫ്‌ എന്നീ മുന്തിയ വിമാനത്താവളങ്ങളിലെ സര്‍വീസുകളെ പണിമുടക്ക്‌ സാരമായി ബാധിച്ചിട്ടുണ്‌ട്‌.

നൂറുകണക്കിനു തൊഴിലാളികളാണ്‌ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്നത്‌. നിരവധി വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്‌തു. ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താളങ്ങളെയൊന്നും സമരത്തില്‍ നിന്ന്‌ ഒഴിവാക്കിയിട്ടില്ല.

റൈന്‍ലാന്‍ഡ്‌-പാലാറ്റിനേറ്റ്‌, സാര്‍ലാന്‍ഡ്‌, ഹാംബുര്‍ഗ്‌ മുനിസിപ്പാലിറ്റികളിലെയും ഫെഡറല്‍ സ്ഥാപനങ്ങളിലെയും ജീവനക്കാരു പണിമുടക്കില്‍ പങ്കെടുക്കുന്നുണ്‌ട്‌. മ്യൂണിച്ച്‌, ബ്രെമന്‍, ഹാനോവര്‍, മുണ്‍സ്റ്റര്‍-ഒസാനബ്രൂക്ക്‌, ഡോര്‍ട്ട്‌മുണ്‌ട്‌, സ്റ്റുട്ട്‌ഗര്‍ട്ട്‌ തുടങ്ങിയ വിമാനത്താവളങ്ങളെയും പണിമുടക്ക്‌ ബാധിച്ചു. ലുഫ്‌ത്താന്‍സാ കമ്പനി ഏതാണ്‌ 430 ഓളം സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദു ചെയ്‌തിട്ടുണ്‌ട്‌.

വേര്‍ഡി യൂണിന്‍ 6.5 ശതമാനം ശമ്പള വര്‍ദ്ധനയാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. രണ്‌ട്‌ മില്യന്‍ ജീവനക്കാരാണ്‌ വെര്‍ഡിയില്‍ അംഗമായിട്ടുള്ളത്‌. എന്നാര്‍ സര്‍ക്കാരും അനബന്ധ തൊഴിലുടമകളും 3.3 ശതമാനം നല്‍കാന്‍ തയ്യാറായെങ്കിലും വേര്‍ഡി അത്‌ നിരാകരിച്ചിരിയ്‌ക്കയാണ്‌. ഫ്രാങ്ക്‌ ബിസിര്‍സ്‌കെയാണ്‌ വേര്‍ഡിയുടെ അദ്ധ്യക്ഷന്‍.
ജീവനക്കാരുടെ പണിമുടക്കില്‍ ജര്‍മന്‍ വിമാനത്താവളങ്ങള്‍ സ്‌തംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക