Image

ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ക്ക് ന്യൂയോര്‍ക്കില്‍ രാജധാനി റെസ്‌റ്റോറന്റില്‍ വെച്ച് സ്വികരണം നല്‍കുന്നു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 10 July, 2018
ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ക്ക്  ന്യൂയോര്‍ക്കില്‍ രാജധാനി റെസ്‌റ്റോറന്റില്‍ വെച്ച്   സ്വികരണം നല്‍കുന്നു.
 കേരള രാഷ്ട്രിയത്തില്‍ ഒരു പുത്തന്‍ മാതൃക തീര്‍ത്ത ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ക്കും,നോര്‍ക്ക വൈസ് ചെയര്‍മാന്‍ A വരദരാജന്‍, വനിതാ കമ്മീഷന്‍ മെംബെര്‍ ഷഹിതാ കാമാല്‍, അഡ്വ. സനല്‍ കുമാര്‍ എന്നിവര്‍ക്ക്  ക്യൂന്‍സിലുള്ള രാജധാനി  ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വെച്ച്(206-08 Hillside Ave , Queens)  ജൂലൈ 13  ആം തിയതി വെള്ളിയാഴ്ച  വൈകിട്ട് 6 .30 ന്  സ്വികരണം  നല്‍കുന്നു. ന്യൂ യോര്‍ക്ക് സിറ്റി ഏരിയയിലുള്ള എല്ലാ മലയാളീ  അസോസിയേഷനുകള്‍ സംയുക്തമായാണ്  സ്വികരണം നല്‍കുന്നത്.

തന്റെ കര്‍മ്മമണ്ഡലങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യവും, വ്യക്തമായ ഇടപെടലുകളും സമയോചിതമായി നടത്തിയ മന്ത്രി , ഒരു രാഷ്ട്രീയക്കാരിയും ഭരണ കര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരമാണ് ഷൈലജ ടീച്ചര്‍.  കേരള രാഷ്ട്രിയത്തില്‍ ഒരു പുത്തന്‍ മാതൃക തീര്‍ത്ത ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ എല്ലാ  മലയാളികളുടെയും അഭിമാനമാണ്. രോഗ സാധ്യതകളെ തൃണവല്‍ക്കരിച്ചു ഒരു പടനായികയുടെ ആര്‍ജ്ജവത്തോടെ വഴിവിളക്കായി നമുക്ക് മുന്നില്‍ നിന്ന ഈ ധീരവനിത, ഇന്ത്യക്ക് തന്നെ അഭിമാനമായി മാറിയ കേരളത്തിന്റെ   ആരോഗ്യ മന്ത്രിയെ നേരില്‍ കാണനും, സംവദിക്കാനും മലയാളീ  സഘടനകളുടെ നേതൃത്വത്തില്‍  അവസരം ഒരുക്കുന്നത്. 

എല്ലാ മലയാളിസ്‌നേഹിതരെയും ഈ സ്വികരണ യോഗത്തിലേക്ക് സാദരം ക്ഷണിക്കുന്നതായി മലയാളീ  സഘടനകള്‍ക്ക് വേണ്ടി   ഡോ. ജേക്കബ് തോമസ്,  തോമസ് റ്റി ഉമ്മന്‍, കുഞ്ഞു മലയില്‍, സ്റ്റാന്‍ലി കളത്തില്‍,  ബേബി ജോസ് , സക്കറിയ കരുവേലില്‍  , ഫിലിപ്പ് മടം  എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡോ. ജേക്കബ് തോമസ് (718) 4062541, തോമസ് റ്റി ഉമ്മന്‍  (631 )7960064 , കുഞ്ഞു മലയില്‍ (516)503 8082, സ്റ്റാന്‍ലി കളത്തില്‍ (516 )318 7175 ,ബേബി ജോസ് (516 )503 1144 , സക്കറിയ കരുവേലില്‍ (516 )286 6255 , ഫിലിപ്പ് മടം (917 )459 7819 .

ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ക്ക്  ന്യൂയോര്‍ക്കില്‍ രാജധാനി റെസ്‌റ്റോറന്റില്‍ വെച്ച്   സ്വികരണം നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക